Powered By Blogger

Sunday, September 26, 2010

ഭാഷയുടെ പുകിലുകള്‍

സൗദിയിലെ ജിദ്ദയില്‍ ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ സ്പോണ്‍സര്‍ ഞാന്‍ ഉടനെ തന്നെ ജോലിയില്‍ പ്രവേശിക്കണം എന്ന് പറഞ്ഞു സുഹൃത്തിന്റെ മൊബൈലിലേക്ക് വിളിച്ചു
.ഞാന്‍ പറഞ്ഞു .ലൈസെന്‍സ് !!!!!!! സുഹൃത്ത് പറഞ്ഞു .ഹൗസ് ഡ്രൈവരല്ലെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ല ഒപ്പം അവര്‍ ഉണ്ടാകും... അത് കൊണ്ട് പേടിക്കണ്ട ......

രാവിലെ.....
സുഹൃത്ത് സ്പോണ്‍സറുടെ വീട്ടില്‍എന്നെഎത്തിച്ചു . അവര്‍ തമ്മില്‍കുഷലങ്ങളൊക്കെ പറഞ്ഞ്എന്നെഅവിടെ വിട്ടിട്ട്‌ അവന്‍ പോയി ..

രണ്ടു ദിവസം സ്പോണ്‍സറുടെ കൂടെ അവിടെയും ഇവിടെയുമെല്ലാംകറങ്ങി .ഡ്രൈവിംഗ്എല്ലാം അങ്ങേര്‍ക്ക് ഇഷട്ടപ്പെട്ടു..... പക്ഷെ അറബിഭാഷ മാത്രം ഒന്നും മനസ്സിലായില്ല{എനിക്ക്}.!!!!!.സുഹൃത്തിനോട് പഞ്ഞപ്പോള്‍ എല്ലാം ശരിയാകും എന്ന്പറഞ്ഞ് ,,,,,,സമാധാനിപ്പിച്ചു .

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സ്പോണ്‍സറുടെ ഭാര്യയെയും കുട്ടികളെയുംകൂട്ടി ഞാന്‍ ആദ്യമായി ഒരു ഷോപ്പിങ്ങിനു പോയി..

ഷോപ്പിംഗ്‌ കഴിഞ്ഞു തിരിച്ചു വണ്ടിയില്‍ കയറുമ്പോള്‍ കുട്ടികള്‍ തള്ളയോട് എന്തൊക്കെയോ...പറയുന്നുണ്ട് .
ഉടനെ ആ സ്ത്രീ എന്നെ വിളിച്ചു ....അടുത്തുള്ള ഒരു കട കാണിച്ചിട്ട് ഒരു കഷ്ണം കടലാസില്‍ എന്തൊക്കെയോ...എഴുതിതന്നു.. { അറബിയില്‍ നിപുണനായത് കൊണ്ട് അതൊന്നും എനിക്ക് മനസ്സിലായില്ല !!!!!} ഞാന്‍ ആ പേപ്പര്‍തുണ്ട് കടയില്‍ കൊടുത്തു...കടക്കാരന്‍ ഫ്രിഡ്ജില്‍ നിന്നും കുറച്ച് ബോട്ടിലുകള്‍ എടുത്തു തന്നു....കൂടെ ഒരു കമന്റും...കല്ലിം ഫെറാവില മാഫി...!@#$%^&.. {ഇതില്‍ കല്ലിം ,മാഫി ,മദാം ഇവയുടെ അര്‍ഥം ഇതിനിടയില്‍ ഞാന്‍ പഠിച്ചിരുന്നു }
ഞാന്‍ വാഹനത്തിന്റെ അടുത്തെത്തിയപ്പോഴേക്കും കടക്കാരന്‍ പറഞ്ഞത് മറന്നു പോയി !!!!!
പിന്നീട് ഞാന്‍ മമ്മൂട്ടിയുടെ ഏതോ ഒരു സിനിമയിലെ ഇംഗ്ലീഷ് മറന്നു മാറ്റി പറയുന്ന പപ്പുവായി മാറി .. { ഫെറാവില....ഫെറാമില...ഫെറാമില്‍} ഒടുവില്‍ ഞാന്‍ ഫെറാമിലില്‍ ഉറച്ചു നിന്നു....
വാഹനം മടക്കയാത്രയിലാണ് കുട്ടികള്‍ എന്തൊക്കെയോ മാഫി മാഫി എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു ...{കുട്ടികള്‍ പറയുന്ന മാഫി കടക്കാരന്‍ പറഞ്ഞ മാഫിയാണെങ്ങിലോ....}
എന്നിലെ പപ്പു ഉണര്‍ന്നു ഇനി ഞാന്‍ അത് പയാതിരുന്നാല്‍ ചീത്ത കേള്‍ക്കേണ്ടി വരും എന്ന് തോന്നിയപ്പോള്‍ ഞാനത് അറബിച്ച്ചിയോടു പറഞ്ഞു....
......മദാം ഫെറാമില്‍ മാഫി....
ഉടനെ !!!!{ സമദാനിയുടെ ഭാഷയില്‍ പറഞ്ഞാല്‍ }
ഇടറുന്ന തൊണ്ടയോടെ..പ്രയാസപ്പെടുന്ന നാവോടെ...പിടക്കുന്ന ആത്മാവോടെ.....}.മദാം എന്നോട് ചോദിച്ചു ...ഫെഫെറാറാമില്‍ മാമാഫി!!!!!!!?????
ഞാന്‍ കൂളായിട്ട് പറഞ്ഞു... മാഫി.... . {എന്നോട് കടക്കാരന്‍ അതാണല്ലോ പറഞ്ഞത്...... } ഉടനെ!!! മദാം മൊബൈലെടുത്ത് ആരെയൊക്കെയോ. വിളിക്കുന്നു......എന്തൊക്കെയോ..പറയുന്നു
ഞാന്‍ ഹൈവേയിലൂടെ വണ്ടിയോടിക്കുന്നു .
പെട്ടെന്ന് !! ഒരു പ്രത്യേഗ സൈറന്‍ കേട്ടു.
സൈഡിലെ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ പോലീസ് വാഹനം !!!!!!{ലൈറ്റൊക്കെ മിന്നിച്ച്..} ഒന്നല്ല ..മുന്നെണ്ണം....

അവര്‍ എന്റെ വാഹനത്തിന്റെ തൊട്ടു മുന്നില്‍ കയറി .....ഒന്ന് സൈഡില്‍ .... ഒന്ന് പിറകില്‍ ...{നോക്കണേ..!!!. അബ്ദുള്ള രാജാവിന്റെ പവര്‍ എന്റെ വണ്ടിക്ക്.. }
മദാം എന്നോട് ട്രാക്ക് മാറ്റാന്‍ കൈകൊണ്ട് ആഗ്യം കാണിച്ചു.... ഞാന്‍ ട്രാക്ക് മാറ്റുമ്പോള്‍ പോലീസ് വാഹനവും എന്റെ കൂടെ ട്രാക്ക് മാറ്റി ...... അവര്‍ വണ്ടിയുടെ വേഗത കുറക്കുന്നു ...എനിക്ക് ഒന്ന് ഒടിക്കാന്‍ പോലും പറ്റാത്ത രൂപത്തില്‍......
പെട്ടെന്ന്‍ !!! അവര്‍ വണ്ടി നിര്‍ത്തി !!!! തട്ടി ..തട്ടിയില്ല എന്ന മട്ടില്‍ എന്റെ വണ്ടിയും..... ഞാന്‍ ആകെ പേടിച്ചു..!!! വണ്ടി നിന്ന ഉടനെ മദാമുംകുട്ടികളും പെട്ടെന്ന്‍ ഡോര്‍ തുറന്നു ഇറങ്ങി .. പോലീസുകാരും ഇറങ്ങി വന്നു സലാം പാഞ്ഞു ... ഞാനും ഇറങ്ങി.....തള്ള പോലീസുകാരനോട്‌ എന്തൊക്കെയോ പറയുന്നു. ഞാന്‍ ആകെ ബേജാറായി ഇതെന്തു പുകില് !!!!{ സൗദി അറേബ്യയാണ് നാട് ..ശരീഅത്താണ് കോടതി..} തള്ള എന്നെ കുടുക്കാന്‍ പോകുകയാണോ..എന്നൊക്കെ ആലോചിച്ച് നില്‍ക്കുമ്പോള്‍
ഒരു പോലീസുകാരന്‍ എന്നോട് എന്തൊക്കെയോ.ചോദിച്ചു ....അറബിഭാഷ എനിക്കൊന്നും മനസ്സിലാവാത്തത് കൊണ്ട്.... അയാള്‍ മറ്റു പോലീസുകാരോട് എന്തൊക്കെയോ...പറയുന്നു.
മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ എന്റെ സ്പോണ്‍സറും അദ്ധേഹത്തിന്റെ ഓഫീസിലെ മറ്റൊരു മലയാളിയും കൂടി കാറില്‍ വന്നിറങ്ങി.. മലയാളി എന്നെ കുറച്ച്മാറ്റി നിര്‍ത്തിയിട്ട്ചോദിച്ചു ...എങ്ങനെയാണ് വണ്ടി നിര്‍ത്തിയത്..?. , ഇപ്പൊ ബ്രേക്കുണ്ടോ....?? ,നീ പേടിച്ചോ...????
ഞാന്‍ അവനോടു ചോദിച്ചു ..എന്താ പ്രശ്നം ..
അവന്‍ പറഞ്ഞ മറുപടി കേട്ടു ഞാന്‍ അന്തം വിട്ടു ... !!!!!!!

അപ്പോളാണ് ഞാന്‍ ഈ പുകിലെല്ലാം എന്തിനായിരുന്നെന്ന് എനിക്ക് മനസ്സിലായത് ..
സംഗതി ഒരു അക്ഷരപ്പിഴവാന്.......
നേരത്തെ കടക്കാരന്‍ പറഞ്ഞ ആ സാധനത്തിന്റെ പേരുണ്ടല്ലോ ...{ഫെറാവില } അവനാണ് കുഴപ്പക്കാരന്‍ !!!!!!
വെരി സിമ്പിള്‍ : 1) കടക്കാരന്‍ പറഞ്ഞ പേര്. ഫെറാവില..{ strawberry}
: 2 )ഞാന്‍ മദാമിനോട്പറഞ്ഞത്.ഫെറാമില്‍.{break,വണ്ടിയുടെബ്രേക്ക്}
നോക്കണേ......ഓരോ പുകില്‍ ....!!!!!! മലയാളിയെ സമ്മതിക്കണം ..... കൊലയാളിയാവുന്ന ഓരോ ഭാഷകള്‍ ..


Sunday, September 19, 2010

ഗള്‍ഫിലെ പെരുന്നാള്‍.,,,,, നാട്ടിലെയും...


പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു.... ഒരല്പനേരം പള്ളിയില്‍ പിന്തിപ്പിച്ചു .ഒന്ന് രണ്ടു പേര്‍ വന്നു കൈ പിടിച്ചു സലാം പറഞ്ഞു ..പുറത്തിറങ്ങിയപ്പോള്‍ ഗള്‍ഫിലായിരുന്ന നാട്ടുകാരായ കൂട്ടുക്കാരെ കണ്ടപ്പോള്‍ ഒരു.. ഈദ്മുബാറക്.. കിട്ടി. ആ സമയത്ത് ഗള്‍ഫിലെ പെരുന്നാള്‍ ദിനത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ തികട്ടി വന്നു ...
ഗള്‍ഫില്‍ പെരുന്നാള്‍ ദിനത്തില്‍ കൂടെ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളില്‍ നിന്ന് ഉള്ളവര്‍ പോലും വന്നിട്ട് കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്ത്‌ ഇരു കവിളത്തും ഓരോ മുത്തവും കൈമാറി ഒരു ഈദ്മുബാറകും,,,,, എല്ലാ വര്‍ഷവുംനിനക്ക് നന്മകള്‍ ഉണ്ടാവട്ടെ .....എന്നൊരു പ്രാര്‍ത്ഥനയും നടത്തി പെരുന്നാള്‍ ദിനത്തില്‍ സ്നേഹങ്ങള്‍ കൈമാറുന്നത് ഒരു മറക്കാനാകാത്ത അനുഭുതിയാണ് !!!!!!!!!

റുമുകളിലെല്ലാം വരുന്ന അഥിതികളെ സ്വീകരിക്കാന്‍ റൂമിലെ കൂട്ടുകാരുടെ കൂട്ടായ്മയില്‍ വിഭവങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതിന്റെ ത്രില്‍ ::::........അതും ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നു.....!!!!

വൈകിട്ട് നാട്ടുകാരുടെയും കൂട്ടുകാരുടെയും സംഗമ സ്ഥലങ്ങളായ { ..!!!!. ഓരോ നാട്ടുകാര്‍ക്കും ഓരോ ഗല്ലിഗളുണ്ട്.!!!!.. } എരിയാകളില്‍ ഒത്തു കൂടി നാട്ടില്‍ നിന്നുള്ള വിശേഷങ്ങളും ഗള്‍ഫിലെതന്നെ ജോലിക്കര്യങ്ങളും പരസ്പരം സംസാരിച്ച് രാത്രി വൈകി ചിലര്‍ കൂട്ടുകാരുടെ റുമുകളിലേക്കും കൂട്ട് സഹവാസം താല്പര്യമില്ലാത്ത്തവര്‍ അവരവരുടെ റുമുകളിലേക്കും യാത്രയാകുന്ന ഒരു നല്ല പെരുന്നാള്‍ സുദിനവും!!!!!!...... പ്രവാസം അനുഭവിച്ച ഒരു മലയാളിക്ക് ഇതെല്ലാം നാട്ടില്‍ നില്‍ക്കുമ്പോള്‍ ഓര്‍മകളില്‍ മാത്രം !!!!!!....... കൂടെ ഒരു ചെറിയ വിരഹവും .....?!!!!!!!!!