Powered By Blogger

Sunday, September 19, 2010

ഗള്‍ഫിലെ പെരുന്നാള്‍.,,,,, നാട്ടിലെയും...


പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു.... ഒരല്പനേരം പള്ളിയില്‍ പിന്തിപ്പിച്ചു .ഒന്ന് രണ്ടു പേര്‍ വന്നു കൈ പിടിച്ചു സലാം പറഞ്ഞു ..പുറത്തിറങ്ങിയപ്പോള്‍ ഗള്‍ഫിലായിരുന്ന നാട്ടുകാരായ കൂട്ടുക്കാരെ കണ്ടപ്പോള്‍ ഒരു.. ഈദ്മുബാറക്.. കിട്ടി. ആ സമയത്ത് ഗള്‍ഫിലെ പെരുന്നാള്‍ ദിനത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ തികട്ടി വന്നു ...
ഗള്‍ഫില്‍ പെരുന്നാള്‍ ദിനത്തില്‍ കൂടെ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളില്‍ നിന്ന് ഉള്ളവര്‍ പോലും വന്നിട്ട് കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്ത്‌ ഇരു കവിളത്തും ഓരോ മുത്തവും കൈമാറി ഒരു ഈദ്മുബാറകും,,,,, എല്ലാ വര്‍ഷവുംനിനക്ക് നന്മകള്‍ ഉണ്ടാവട്ടെ .....എന്നൊരു പ്രാര്‍ത്ഥനയും നടത്തി പെരുന്നാള്‍ ദിനത്തില്‍ സ്നേഹങ്ങള്‍ കൈമാറുന്നത് ഒരു മറക്കാനാകാത്ത അനുഭുതിയാണ് !!!!!!!!!

റുമുകളിലെല്ലാം വരുന്ന അഥിതികളെ സ്വീകരിക്കാന്‍ റൂമിലെ കൂട്ടുകാരുടെ കൂട്ടായ്മയില്‍ വിഭവങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതിന്റെ ത്രില്‍ ::::........അതും ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നു.....!!!!

വൈകിട്ട് നാട്ടുകാരുടെയും കൂട്ടുകാരുടെയും സംഗമ സ്ഥലങ്ങളായ { ..!!!!. ഓരോ നാട്ടുകാര്‍ക്കും ഓരോ ഗല്ലിഗളുണ്ട്.!!!!.. } എരിയാകളില്‍ ഒത്തു കൂടി നാട്ടില്‍ നിന്നുള്ള വിശേഷങ്ങളും ഗള്‍ഫിലെതന്നെ ജോലിക്കര്യങ്ങളും പരസ്പരം സംസാരിച്ച് രാത്രി വൈകി ചിലര്‍ കൂട്ടുകാരുടെ റുമുകളിലേക്കും കൂട്ട് സഹവാസം താല്പര്യമില്ലാത്ത്തവര്‍ അവരവരുടെ റുമുകളിലേക്കും യാത്രയാകുന്ന ഒരു നല്ല പെരുന്നാള്‍ സുദിനവും!!!!!!...... പ്രവാസം അനുഭവിച്ച ഒരു മലയാളിക്ക് ഇതെല്ലാം നാട്ടില്‍ നില്‍ക്കുമ്പോള്‍ ഓര്‍മകളില്‍ മാത്രം !!!!!!....... കൂടെ ഒരു ചെറിയ വിരഹവും .....?!!!!!!!!!

No comments:

Post a Comment