Powered By Blogger

Tuesday, November 30, 2010

''ആറുനാട്ടില്‍ നൂറു മലയാളം ''{ ഏറനാടന്‍ ഭാഷ മ്യുസിയത്തിലെക്ക്}

ഭാഷയെന്നാല്‍ ഒരു നാടിന്‍റെ ചരിത്രവും സാംസ്കാരിക വൈവിദ്യത്ത്തിന്റെ അടയാളങ്ങളുമാണ്. ഇന്നത്തെ പരിഷ്കാര യുഗത്തില്‍ വിദേശികളായ മലയാളി കുടുംബങ്ങള്‍ സംസാരിക്കുന്നത് കേട്ടാല്‍ നമ്മള്‍ പറയും '' ഹോ...!!! അവന്റെയൊരു പരിഷ്കാരം ....മലയാളിയാണ് പോലും .. മലയാളം സംസാരിക്കാന്‍ അറിയാത്ത മലയാളി ..."" എന്നൊക്കെ
പക്ഷെ നാം നമ്മെ തന്നെ വിലയിരുത്തി നോക്കിയാല്‍ എന്താണ് അവസ്ഥ ....
നാം പ്രാദേശികമായി ഉപയോഗിച്ച് കൊണ്ടിരുന്ന ഭാഷകള്‍ കേള്‍ക്കുമ്പോള്‍ തന്നെ ഒരു വല്ലാത്ത അസ്വസ്ഥത നമ്മെ പിടികൂടുന്നില്ലേ .... എന്നൊരു സംശയം
സാംസ്കാരിക വൈവിധ്യം തകര്‍ക്കപ്പെടുന്നതിന്‍റെ സുചനയാണ് ഇതിലൂടെ നമ്മെ കാത്തിരിക്കുന്നത് ...

ഏറനാടന്‍ ജീവിതത്തിന്‍റെ സമ്പന്നമായ സാംസ്കാരിക മുഖമാണ് വാമൊഴി വൈവിധ്യം .നാടിന്‍റെ ഭുമിശാസ്ത്രവും ചരിത്രവും സംസ്കാരവും തനിമയോടെ നിലനിന്നതി ന്റെ അടയാളങ്ങളാണ് ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതും ഇപ്പോള്‍ പ്രചാരം കുറഞ്ഞു വരുന്നതുമായ ഈ പദങ്ങളും ശൈലികളും ..

''ഭാഷാമ്യുസിയം പീസായി ''മാറുന്ന ദാരുണമായ ദുരന്തം കാത്തിരിക്കുന്ന ഇവയെ ഒരു കൌതുകത്തോടെ എങ്കിലും സ്വീകരിക്കുമെന്ന വിശ്വാസത്തോടെ ........



ഇജ്ജ് -നീ
ബെജ്ജ - വയ്യ
പജ്ജ് - പശു
കജ്ജ് -കയ്യ് {കൈ }]
പുജ്ജ് -പുഴു
തജ്ജ് -തൈ
വജ്ജ് -വഴി
നെജ്ജ് -നെയ്യ്
കുജ്ജ് -കുഴി
മഗ്ഗ് -മഴു
മുട്ക-മുട്ട
ബെരല് -വിരല്‍
പെരടി-പെടലി
മൊത്ത - മുല
തൊക്ക് - കക്ഷം
മുട്ടുംകാല് -കാല്‍മുട്ട്
കൊച്ചിളി - കാല്‍ മടക്ക് {ഉള്‍ഭാഗം}
കൊട്ടക്കൊരി - വെള്ളം കോരുന്ന തൊട്ടി
കുടുക്ക് - ബട്ടന്‍സ്
കയിച്ചിലായി -രക്ഷപെട്ടു
കാച്ചില്‍ -ചെറിയപനി
കൊയമാന്തിരം -കുഴപ്പം
ബെക്ക്ണകം -അടുക്കള
ബീതന -അടുക്കളത്തിണ്ണ
കടായി -ഗേറ്റ്
ബൈത്താലെ -പിന്നാലെ
മൂട്ടില് - പിന്നില്‍
ഏടായി - ഇടവഴി
പുര്‍ക്ക -കൊതുക്
ഇഞ്ഞ്‌ -ഇനി
മൂച്ചി -മാവ്
ബെയ്ച്ച - തിന്നുക
കടി - പലഹാരം
തീമേട്‌അ -പാകം ചെയ്യുക
നെറുംതല - മൂര്‍ധ്ധാവ്
ബെച്ച്ണ്ടാക്ക്അ - പാകം ചെയ്യുക
ചെങ്ങംകോയി -പൂവന്‍ കോഴി
കെത്യേട് -ഗതികേട്
പാക്കട്ട് - പോക്കെറ്റ്
പൊട്യോളം -അല്‍പ്പം {കുറച്ച്}
കൊറവ് -നാണം
ബിക്കര്സ് -വികൃതി
തൌതാരം - സംസാരം
കോമ്പല - കൂട്ടം
ഓടാംബില -താഴ്
ചൊര്‍ക്ക് - ഭംഗി
ബയറ്റിന്നോക്ക്- വയറിളക്കം
ആക്കറ -ആര്‍ത്തി
കൊല്ലി-തൊണ്ട
നിജ്ജത്ത് -നിയ്യത്ത്
ഹലാക്ക് -ബുദ്ധിമുട്ട്
ബിടല് - നുണ
മാണം -വേണം
മാണ്ട -വേണ്ട
കൊത്തംബാലി -മല്ലി
കാനോത്ത് -നിക്കാഹ്
കൊര -ചുമ
മക്കാനി -ചായക്കട
കച്ചറ -ലഹള
എകരം -ഉയരം
കുലാവി - പായസം
തണ്ടാസ് -കക്കൂസ്
ചാറ് -കറി
പുമ്മള് - ചമ്മന്തി
ബടക്കാക്കി -കേടു വരുത്തി
ബസ്സി - പ്ലേറ്റ്
പാത്ത്അ -മുത്രമൊഴിക്കുക

Thursday, November 25, 2010

നിങ്ങള്‍ പറയൂ..............!!!!!!!

ഓരോ ബ്ലോഗ്‌ വായിച്ച ശേഷവും നിങ്ങള്‍ക്കെന്തെങ്ങിലും പറയാനുണ്ടാവും ....!! നിങ്ങള്ക്ക് പരയാനയാനുള്ളത് ഇവിടെ പറയാം ..
കൂടെ ഈ ബ്ലോഗിന് ഒരു കാപ്ഷനും നിങ്ങള്ക്ക് നിര്‍ദേശിക്കാം ..
നിങ്ങള്ക്ക് പറയാന്‍ ഞാന്‍ ഒരുക്കുന്ന ചാന്‍സ്.. .. . നിങ്ങള്‍പറയൂ...!!!!!!! !


Monday, November 15, 2010

സ്നേഹപ്പെരുന്നാള്‍

അന്ന്.......
ബാല്യകാലങ്ങളില്‍ ഒരു പെരുന്നാള്‍ എന്ന് പറയുന്നത് ..പുതു വസ്ത്രങ്ങള്‍ എല്ലാം { vkc യുടെ തേയാത്തചെരിപ്പും } ധരിച്ചു പള്ളിയില്‍ പോയി നിസ്കാരമോക്കെ കഴിഞ്ഞ് ഒരു തെണ്ടലാണ്... { കാബൂളി വാല മോഡല്‍ } ബന്ധു മിത്രാധികളുടെയും മറ്റുമൊക്കെ വീട്ടിലേക്കു.....
എന്തിനാനെന്നല്ലേ .... പെരുന്നാള്‍ പൈസ പിരിക്കാന്‍ !!!!!!
അവിടെയൊക്കെ ചെന്ന് അവരോടൊക്കെ കെഞ്ചി പൈസ മേടിക്കും
കിട്ടാത്തവരുടെ ഷര്‍ട്ടിലുംമുണ്ടിലും കയ്യിലുമെല്ലാം തുങ്ങി { കൊട്ടേഷന്‍ ടീമാവും } എങ്ങനെയെങ്ങിലും കാര്യം സാധിച്ചെടുക്കും ..യേത്.. ഞങ്ങളാരാ..മോന്‍ ..ഞങ്ങളോടാ...കളി എന്നമട്ടില്‍

പിന്നെ അവരോടു കൂടെ ഭക്ഷണമെല്ലാം കഴിച്ചു പുതു വസ്ത്രങ്ങള്‍ക്ക് അവര്‍ തരുന്ന compliment എല്ലാം കിട്ടി അവിടുന്ന് പോരും
പിന്നെയാണ് കാര്യ പരിപാടികള്‍ .....!!!!!!!!!
കുടുംബത്തിലെ കുട്ടികളെല്ലാം ഒത്തു കൂടി അവരവര്‍ക്ക് കിട്ടിയ കാശിന്‍റെ കണക്കെല്ലാം ഒത്തു നോക്കും... കൂടുതല്‍ കിട്ടിയവനോട് ഏതു വീട്ടില്‍നിന്നു ആര് കൂടുതല്‍ തന്നു എന്നുള്ള ചോദ്യങ്ങേല്ലം ഉണ്ടാകും...{ ആ വീട്ടുകാരെ അടുത്ത പെരുന്നാളിന് കൊട്ടേഷന്‍ അടിക്കാനാ...}
എന്നിട്ടൊരു പോക്കുണ്ട് ...? പെരുന്നാള്‍കടയിലേക്ക് ..{ അവിടെ എന്തെങ്ങിലുമൊക്കെ നടക്കും...!!! }
ഇന്ന് നമ്മില്‍ ചിലര്‍ കുട്ടികള്‍ വാങ്ങി കൊടുക്കാന്‍ മടിക്കുന്ന അനാവശ്യ വസ്തുക്കള്‍ എന്ന് പറയുന്ന എല്ലാം വാങ്ങും ----
പടക്കം, കംബിപൂത്തിരി , മേശപൂത്തിരി , വട്ടപൂത്തിരി, തോക്ക് {AK 47 അല്ല !!} ക്രിക്കട്റ്റ് കളിക്കാര്‍ വെക്കുന്ന പോലുള്ള മേലാപ്പുള്ള കണ്ണട, ...ശ്ശൊ .. ഓര്‍ത്തിട്ടു തന്നെ കൊതിയാവുന്നു.
എല്ലാം കൂടി ഒരു ജഗ പൊഗ തന്നെ .....

ഇന്നോ...
നമുക്ക് എന്ത് പെരുന്നാള്‍ ..
പള്ളിയില്‍ പോയാല്‍ തന്നെ ഖുതുബ കേള്‍ക്കാന്‍ തന്നെ സമയമില്ല
അത് കഴിഞ്ഞ് ഒരു കാര്യ പരിപാടിയുള്ളത് ..ടൂര്‍ പ്ലാന്‍ ചെയ്തിട്ടുന്ടെങ്ങില്‍ അതിനു പോകലാണ് ......... ഇല്ലേ... വീട്ടില്‍ തന്നെ ചടച്ച്ചിരിക്കുന്ന രൂപത്തിലേക്ക് നമ്മുടെയൊക്കെ കാര്യങ്ങള്‍ നീങ്ങി ..
ബന്ധുക്കളോ.....സ്നേഹിതന്മാരോ...... അങ്ങനെയുള്ള സന്ദര്‍ശന പരിപാടികളൊക്കെ നിര്‍ത്തി !!!!!
സമൂഹമേ... സ്വയം ഒതുങ്ങിക്കൂടുന്നതിലേക്ക് നാം മാറാതെ ...... ഇത് പോലുള്ള വിശേഷ ദിവസങ്ങളിലെങ്ങിലും പരസ്പരം സ്നേഹവും സൌഹാര്‍ദവും ഊട്ടിയുറപ്പിക്കാന്‍ നാം ഉത്സാഹിക്കണം ..

ഏവര്‍ക്കും ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും ഒരു സ്നേഹപ്പെരുന്നാള്‍ ആശംസകള്‍

Thursday, November 4, 2010

എന്‍റെ നാട് { പഴയതും പുതിയതും }

എന്‍റെ നാട് എന്ന് ഞാന്‍ ഉദ്ദേശിച്ചത് ഇന്ത്യയും കേരളവും ഒന്നുമല്ല ....
മലപ്പുറം ജില്ലയിലെ ഏറനാടന്‍ പ്രദേശങ്ങളില്‍ പെട്ട മമ്പാട് എന്ന എന്‍റെ ജന്മനാടിനെ കുറിച്ചാണ് ...
മറ്റു സ്ഥലങ്ങളെയൊക്കെ എനിക്ക് ഭാഗികമായി മാത്രമേ സങ്കല്‍പ്പിക്കാന്‍ കഴിയു .......എന്നാല്‍ എന്‍റെ നാട് ....?
മണല്‍ വാരലും മറ്റു കുലിതൊഴിലുമായി പച്ച പിടിച്ച എന്‍റെ ഗ്രാമം ...
നിങ്ങള്‍ വിശ്വസിക്കുമെങ്ങില്‍ !! ഒരു അഞ്ചു വര്ഷം പിറകോട്ടു പോയാല്‍ എന്‍റെനാട്ടില്‍ കയ്യില്‍ എണ്ണാവുന്ന ആളുകളുടെ അടുത്ത് മാത്രമേ .... മൊബൈല്‍ ഉണ്ടായിരുന്നുള്ളൂ ... { അതിലൊന്ന് ഞാനാണ് !!!!}
ഇപ്പൊ എന്‍റെ അനിയനടക്കം എട്ടിലും ഏഴിലും പഠിക്കുന്ന കുട്ടികളുടെ അടുത്ത് വരെ രണ്ടു സിംകാര്‍ഡ് ഇടുന്ന മോബൈലുണ്ട് ...!!!!!!.
തലമുറകള്‍ മാറിമറിഞ്ഞു .. ഇത് മുന്നാം തലമുറയാണ് ..!!!!!!
ഞങ്ങളൊക്കെ പണ്ട് ഒരു സിനിമാക്കോ മറ്റു തെമ്മാടിത്തരങ്ങല്‍ക്കോ പോയിരുന്ന കാലത്ത് ബസ്‌ കയറുന്നത് നാട്ടില്‍ നിന്നാണ് എങ്കിലും എന്ത് തന്നെ വന്നാലും തിരിച്ചുള്ള വരവ് തൊട്ടപ്പുറത്തെ സ്റ്റോപ്പില്‍ ബസ്‌ ഇറങ്ങി പുഴയിളുടെ കുറുക്കു വഴിയായി നാട്ടില്‍ വരുകയാണ് ചെയ്യാറ്.{ നാടുകാരെയും വീട്ടുകാരെയും ബഹുമാനിച്ചിട്ടാനേ .....} ഇന്നിപ്പോള്‍ സ്ഥിതി മാറി പുതിയ തലമുറക്ക് ആ ബഹുമാനവും പേടിയൊന്നും കാണുന്നില്ല... അവര്‍ ബൈക്കോ ആള് കുടുതലാനെങ്ങില്‍ ഓട്ടോയോ എടുത്ത് ഒരു പോക്കാണ്.... തിരിച്ചു വരുന്നതും അത് പോലെ തന്നെ......
വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒന്നും ഒരു പരാതിയുമില്ല { ഉണ്ടായിട്ടു കാര്യവുമില്ല ..}
കാരണം അവരുടെ കയ്യിലെ കാശു തന്നെ ...അവരോടു വീട്ടുകാര്‍ ആരെങ്ങിലും ഉടക്കിയാല്‍ വീട്ടിലേക്കു തന്നിരുന്ന ചില്ലറകാശ് മുടങ്ങി പോകുമോ..എന്ന പേടി .....മാസം ഒരു സംഖ്യ തന്നെ അവര്‍ മണല്‍ വാരി ഉണ്ടാക്കുന്നുണ്ടേ.......
ഇങ്ങനെയൊക്കെ ആണെങ്കിലും നാട്ടില്‍ നിര്ധരരായ ആളുകള്ടെ വല്ല കല്യാണ കേസോ ....ആശുപത്രി കേസോ. വന്നാല്‍ ഇവര്‍ തന്നെയാണ് അതിനു സഹായിക്കാന്‍ മുന്നിലുണ്ടാവുക !!!!!!!!!! 

Wednesday, November 3, 2010

ഭാഷയുടെ പുകിലുകള്‍ :-2

ഞാന്‍ ജോലിയെടുത്തിരുന്ന ജിദ്ധയിലെ പ്രശസ്തമായ ഒരു സ്വീറ്റ്സ് കമ്പനിയുണ്ട് ..{al mahawisweets}..
മദീന റോഡില്‍ ഇന്ത്യന്‍കോണ്‍സുലെറ്റിന് സമീപത്തായി കമ്പനിയുടെ വിശാലമായ ഒരു ഫാക്ടറി യുണ്ട് . ...ഒരു വിധം എല്ലാ രാജ്യക്കാരും ജോലിയെടുക്കുന്ന {സൗദികള്‍ വരെ ...സ്ത്രീകള്‍ആണെന്ന് മാത്രം ..} ഫാക്ടറി .....
അവിടെയാണ് സംഭവം ........
ഒരു ദിവസം ഫാക്ടറിയില്‍ ജോലിയെടുത്ത് കൊണ്ടിരിക്കുമ്പോള്‍ പണിക്കാരുടെ കൂട്ടത്തില്‍ പെട്ട ഒരു ബംഗാളിക്ക്‌ { തെറ്റിദ്ധരിക്കല്ലേ..... ഇന്ത്യന്‍ ബന്ഗാളിയല്ല ...തൊട്ടടുത്ത് ബംഗ്ലാദേശില്‍ നിന്നുള്ളവനാണ്..} ഒരു ഫോണ്‍ കോള്‍ ...നാട്ടില്‍ നിന്നാണ് ...അവന്‍ മൊബൈലെടുത്ത് തൊട്ടപ്പുറത്തെ ഒരു തുണിനെ മാറി നിന്ന് കളകള തുടങ്ങി {പ്രശ്നമാണ് .......ഫാക്ടറിയില്‍ കറങ്ങി കൊണ്ടിരിക്കുന്ന ക്യാമറ ഉണ്ട് ..ഒന്ന് ഒപ്പിയെടുത്താല്‍ മതി !!!!! അന്നത്തെതും വരുന്ന രണ്ടു ദിവസത്തെയും ശമ്പളം കട്ട് ചെയ്യാന്‍ ..}
കള കള അവസാനിപ്പിച്ച ബംഗാളി പൂച്ചക്ക് കാര്യ സാധ്യത്തിനു മുട്ടിയ മാതിരി ഫാക്ടറിക്ക് ഉള്ളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നു .....കാര്യമന്ന്വേശിച്ചപ്പോള്‍ അവന് മുദീറിനെ { മുദീര്‍ :-ഫാക്ടറിയുടെ ചുമതലക്കാരനായ മാനേജര്‍ } കാണണം ..അങ്ങനെ അവന്‍ മുദീറിനെ കണ്ടെത്തി എന്തൊക്കെയോ.പുലമ്പുന്നു ...
ഉടനെ മുദീറും അവനും കൂടി ഹെഡ് ഓഫീസിലേക്ക് പോയി
വൈകിട്ട് അവനെ കണ്ടപ്പോള്‍ അവന് പറഞ്ഞു ,,, ഞാന്‍ ഇന്ന് രാത്രി നാട്ടില്‍ പോകുകയാണെന്ന് .!!!!{ എല്ലാം ശരിയായാലും നാട്ടില്‍ പോകാന്‍ ബുദ്ധിമുട്ടാണ് ചിലപ്പോള്‍ ഗള്‍ഫില്‍ ..!!!!! ഇതെന്തു മറിമായം ...?? } റീഎന്‍ട്രി , ടിക്കെറ്റ്,സാലറി എല്ലാം റെഡി !!!!! കുടുതലൊന്നും അവന്‍ പറഞ്ഞില്ല ....
പിറ്റേന്ന് മുദീറിനോട് അന്നെഷിച്ചപ്പോഴാണ് കാര്യമറിഞ്ഞത് ... അവന്റെ ഉമ്മയും ബാപ്പയും മരിച്ചു എന്ന് !!!!!!! ആ എപ്പിസോഡ് അവിടെ തീര്‍ന്നു .....
രണ്ടു മാസം കഴിഞ്ഞു അവന്‍ തിരിച്ചു വന്നപ്പോള്‍ കൂടെ വര്‍ക്ക്‌ ചെയ്യുന്ന എല്ലാവര്ക്കും അവനോടൊരു സിമ്പതി .,,???,,,{ മാതാപിതാക്കള്‍ മരിച്ചതല്ലേ...!!!} അങ്ങനെ അവന്റെ കൂടെ ജോലി ചെയ്യുന്ന എന്റെ രണ്ടു സുഹൃത്തുക്കള്‍ രാത്രി അവനെ അന്നത്തെ അത്താഴത്തിനു ഞങ്ങളുടെ റുമിലേക്ക് വിളിച്ചു .....
അവന്‍ വന്നു.... ഭക്ഷണത്തിന്റെ മുന്പ് അവന്റെ നാട്ടിലെ വിവരങ്ങളെല്ലാം അന്ന്വേഷിച്ചപ്പോള്‍ അവന്റെ കമന്റ് ,,,എല്ലാവരും സുഖമായിരിക്കുന്നു ...!!{ഹിന്ദിയിലാണ് കമന്റ് } അവന്റെ കമന്റില്‍ ഒരല്പം അതിശയത്തോടെ വീണ്ടും ചോദ്യം :- വീട്ടില്‍ ഇപ്പൊ ആരൊക്കെയുണ്ട് ?? { സഹോദരന്മാരെയും മറ്റുള്ളവരെയും ഉദ്ദേശിച്ചാണ് ചോദ്യം } അവന്‍ ദേ..... പിന്നെയും ഞെട്ടിക്കുന്നു
മറുപടി :- ബാബ,മാമ, സഹോദരങ്ങള്‍ മറ്റുള്ളവര്‍ ....,,,,,,,
തള്ളെ!!!! എന്താണിത് ....ഇവന് ഭ്രാന്തായോ .......?
എന്റെ സുഹൃത്ത് വ്യക്തതയ്ക്ക് വേണ്ടി വീണ്ടും ചോദിച്ചു :- ബാബ മാമ നഹി മര്‍ഗയ..???!!
ഉടനെ !!!! ഡോബര്‍മാനെ പോലെ അവന്‍ കുരച്ചു ചാടി .{ബംഗാളികളെ സുക്ഷിക്കണം...... !!!}സുഹൃത്ത്ഞെട്ടിപോയി.!!!!
ഒരല്പ നേരത്തെ ശാന്തതക്ക് ശേഷം അവനോടു ഞങ്ങള്‍ സംസാരിച്ചപോഴാണ്...കാര്യങ്ങളുടെ വ്യക്തത മനസ്സിലാക്കിയത് ....!!!!!!!
...........സംഗതി വെരി സിമ്പിള്‍ ......
ഒരു അറബി വാക്ക് അവന് അറിയാത്തത് കൊണ്ട് സംഭവിച്ച സംഭവമാണ് നാട്ടില്‍ പോക്ക് തൊട്ടു ഇപ്പോഴത്തെ കുരയ്ക്കു വരെ കാരണം ,,,.....

കാര്യമിതാണ്‌ :-
അവന്‍മുദീരിനോദ് പറഞ്ഞു ..ബാബ മാമ മൌത്ത്.......{ മുദീര്‍ മനസ്സിലാക്കിയത് അവന്റെ ഉപ്പയും ഉമ്മയും മരിച്ചു ....}

അവനുദ്ധേശിച്ചത്:- ബാബ{യുടെ}മാമ മരിച്ചു ..{ ഉപ്പാന്റെ ഉമ്മ [വല്ലിമ്മ ]മരിച്ചു }

യുടെ ...എന്ന ഒരു ചേര്‍ക്കല്‍ അവന് അറിയാത്തത് ഭാഗ്യം!!!!!

ശരിക്കും അവന്‍ പറയേണ്ടത് :- ജെദ്ധ മൌത്ത്..........
ഏതായാലും ഒരു വാക്ക് മറന്നാലെന്താ.......... അവനു രണ്ടു മാസം നാട്ടില്‍ പോയി വരാനുള്ള ഭാഗ്യമുണ്ടായി { അല്ലെങ്ങില്‍ എവിടെ ലീവ് കിട്ടാന്‍...!!!!!}