Powered By Blogger

Saturday, December 4, 2010

സാമിനാമിന ..ഹെ.ഹെ ഹെ ...വാക്ക വാക്ക .ഹെ.ഹെ.ഹെ .... ദിസ് ടൈം ഫോര്‍ കേരള .!!!!!

      basheermampad.blogspot.com
                                             

കല്‍കത്ത കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഫുട്ബോളിനു ഏറ്റവും കൂടുതല്‍  വളക്കുറുള്ള മണ്ണായ കേരളത്തില്‍ ഈ സീസണിലെ ഫുട്ബോള്‍ മാമാങ്ങത്ത്തിനു  സ്റ്റാര്‍ട്ടിംഗ് വിസില്‍ മുഴങ്ങി കഴിഞ്ഞു ........
    

 ഇനിയങ്ങോട്ടുള്ള  നാളുകളില്‍ മഴ  ചതിച്ചില്ലെങ്ങില്‍ സെവന്‍സ് ,ഇലവന്‍സ്   ഫുബോളിന്‍റെ  ആരവങ്ങളും അലയൊലികളും മാത്രമായിരിക്കും മലബാറില്‍ അങ്ങോളമിങ്ങോളം ...
    
      പുതിയ നിയമങ്ങളും ഫ്ലഡ് ലൈറ്റിന്‍റെ  വെളിച്ചവുമായി കളത്തില്‍ ഇറങ്ങുന്നവര്‍ക്ക് തല്ലലും തലോടലുമായി  കുട്ടികളും കൌമാരക്കാരും പ്രായമായവരും ഒരു പോലെ മുറവിളി കൂട്ടുന്ന 
നല്ലൊരു  ഉത്സവനാളുകളാണ് വരാന്‍ പോകുന്നത് .

       കേരളത്തിലെ  കാല്‍പന്തു കളിയുടെ ഈറ്റില്ലമായ മലപ്പുറത്ത് തന്നെയാണ് കളിക്ക് കിക്കോഫ്‌ മുഴങ്ങിത്തുടങ്ങിയത് ....
   
            മുന്‍ കേരള ടീംക്യാപ്ടനും ഇപ്പോള്‍ എസ്.ബി .ടി .തിരുവനന്തപുരത്തിന്റെ കുന്തമുനയുമായ കേരള ''മറഡോണ'' എന്നറിയപ്പെടുന്ന ആസിഫ് സഹീറിനും  മറ്റൊരു താരമായ സഹോദരന്‍ ഷബീരലിക്കും മുന്‍ ടൈറ്റാനിയം താരവും എന്‍റെ നൈബറുമായ അബ്ദുല്‍ ഹമീദിനും  
അതുപോലോത്ത്ത  മറ്റനേകം ഫുട്ബോള്‍ പ്രതിഭകള്‍ക്കും ജന്മം നല്‍കിയ  എന്‍റെ സ്വന്തം ദേശമായ ''മമ്പാട്''  തന്നെയാണ്  ഇത്തവണത്തെ  'വാക്ക വാക്ക '' ആരംഭിക്കുന്നത്  എന്നൊരു സ്വകാര്യമായ ""അഹങ്കാരം ""കൂടി എനിക്കുണ്ട് ..!!!
  
      മലപ്പുറം എം .എസ്.പി. കമാണ്ടാരായ മുന്‍ ഇന്ത്യന്‍ താരം  യു . ഷറഫലി ഔപചാരികമായി ഉത്ഘാടനം ചെയ്യുന്നതോടെ ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന കായിക മേളക്ക്  കളിക്ക് തിരശീല ഉയരുകയായി .....
    
    കൊയ്ത്തു കഴിഞ്ഞ പാടങ്ങളും കാണുന്ന  പറമ്പുകളുമെല്ലാം  ശരിയാക്കിയെടുത്ത്  ചെറുതും വലുതുമായ ടൂര്‍ണമെന്റുകളും സൌഹൃദ മത്സരങ്ങളും സംഘടിപ്പിച്ചു  കളിയെ നെഞ്ചിലേറ്റി നടക്കുന്നത്  നാട്ടിന്‍ പുറങ്ങളിലൂടെയും പട്ടണങ്ങളിലൂടെയുമുള്ള യാത്രകളില്‍ ഇനി പതിവ് കാഴ്ചയാകും .. !!!!!!

No comments:

Post a Comment