Saturday, March 12, 2011

ശ്രേയ ഘോഷാല്‍ {ജൂനിയര്‍ ലതാമങ്കേഷ്കര്‍}


         സഞ്ജയ്‌ലീലബന്‍സാലി  എന്ന വലിയ സംവിധായകന്‍..... .......
  ദേവദാസ് എന്ന സംഗീതത്തിന് വളരെ പ്രാധാന്യം നല്കിട്ടുള്ള ഒരു  മെഗാഹിറ്റ് ഹിന്ദി ഫിലിം....
                       അതിലൊരു പാട്ട് പാടാന്‍ അവസരം ലഭിക്കുക .... ശ്രേയ ഘോഷാല്‍ എന്ന ഒരു പുതുമുഖ ഗായികയ്ക്ക് ഇതില്പരം എന്ത് വേണം....      
          ദേവദാസ് എന്ന പടം കണ്ടവര്‍ക്ക് ഒരു പക്ഷെ തോന്നിയിട്ടുണ്ടാകും സിനിമയിലെ ഐശ്വര്യാ റായിയാണോ ബ്യുട്ടിഫുള്‍.  അതോ ഐശ്വര്യ റായിയുടെ ശബ്ദമാണോ ബ്യുട്ടിഫുള്‍ എന്ന്.....ഐശ്വര്യാറായിയെ ആ പാട്ടുസീനില്‍ സുന്ദരിയാക്കുന്നത് ശ്രേയ ഘോഷാല്‍ എന്ന വശ്യസുന്ദരി ഗായികയുടെ ശബ്ദമാണ്..
           ഇത് ഒരു പാട് വര്ഷം മുന്‍പുള്ള കാര്യം.         
         ഇപ്പൊ ബോളിവുഡിന്റെ പ്രിയങ്കരിയാണ് ശ്രേയ...    
  ലത മങ്കേഷ്കര്‍നു ശേഷം ഒട്ടു മിക്ക ഭാഷകളിലും ഗാനം ആലപിച്ച ഒരേ ഒരു ഗായികയും ശ്രേയയാണ് ...    
      അത് കൊണ്ട് തന്നെ ..."ജൂനിയര്‍ ലതാജി" എന്ന വിളിപ്പേരും ശ്രേയക്ക് ബോളിവുഡ് നല്‍കിയിട്ടുണ്ട്...      
ആദ്യ സിനിമയിലെ പാട്ടിനു തന്നെ ദേശീയ അവാര്‍ഡും...  പിന്നീടങ്ങോട്ട് ഹിറ്റുകളും അവാര്‍ഡുകളും ശ്രേയയെ വിടാതെ പിന്തുടര്‍ന്നു.....ദേശീയ തലത്തിലും മറ്റു സ്റ്റേറ്റ് അവാര്‍ഡു തലത്തിലും... 
        പ്രണയ രംഗങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ശബ്ദവും ശ്രേയ ഘോഷാലിന്റെതാണ് എന്നാണിപ്പോള്‍ സംഗീത സംവിധായകരിലെ ഒരു വര്‍ത്തമാനം .  
      സില്ലനു ഒരു കാതല്‍ എന്ന സിനിമയിലെ ഉന്പേവാഎന്‍ അന്പേ വാ ........എന്ന ഗാനം തമിഴിലും  ശ്രേയക്കൊരുപാട് ബ്രേക്ക് നല്‍കിയിട്ടുണ്ട് ..      
         സമീപ കാലത്തിറങ്ങിയ മലയാള സിനിമാ ഗാനങ്ങളിലും അത് നമുക്ക് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ട് .    
       മലയാളത്തിന്റെയും ഇഷ്ട്ട ഗായികയായിക്കഴിഞ്ഞു ശ്രേയ.   ബിഗ്ബിയിലെ വിടപറയുകയാണോ... എന്ന ഗാനമാണ് മലയാളത്തിലെ തുടക്കമെങ്ങിലും നമുക്കൊര്‍ക്കാന്‍ കഴിയുക നീലത്താമാരയിലെ   അനുരാഗവിലോചിതനായി ..... എന്ന സോങ്ങായിരിക്കും.
          ഒരു പക്ഷെ പ്രണയ രംഗങ്ങളിലെ ഗാനങ്ങള്‍ക്ക് ഇത്രയേറെ മാധുര്യമുറുന്ന മറ്റൊരു ശബ്ദം ഇല്ല എന്ന് തന്നെ പറയാം..       ബനാരസിലെ..ചാന്തു തൊട്ടില്ലേ..എന്ന ഗാനത്തിന്  മികച്ച  ഗായിഗക്കുള്ള സംസ്ഥാന അവാര്‍ഡും ശ്രേയക്കായിരുന്നു.      
       ബിഗ്ബി , നീലത്താമര ,അന്‍വര്‍, ....തുടങ്ങിയ സിനിമകിലൂടെയും ശ്രേയയുടെ സ്വരമാധുരി ആസ്വദിക്കാന്‍ നമുക്ക് കഴിഞ്ഞു.....രതി നിര്‍വേദം എന്ന സിനിമയിലും ശ്രേയയുടെ പാട്ടുണ്ട്...     

       ഇനിയും ഒരുപാട് ഹിറ്റുകള്‍  നിറമാധുരിയോടെ നമുക്ക് കേള്‍ക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കാം...         
                                  27-th...  പിറന്നാള്‍ ആശംസകളോടെ...

Thursday, March 10, 2011

അറബിക്കഥ { എന്‍റെ സ്വന്തം കഥനകഥ }


5 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ഒരു അര്‍ദ്ധ വിരാമമിട്ടു കൊണ്ട് നാട്ടിലേക്ക് മടങ്ങാന്‍ ഞാന്‍  തീരുമാനിച്ചു ....

       ചില സാങ്കേതിക കാരണങ്ങളാല്‍ യാത്ര തര്‍ഹീല്‍ {ഡീ പോര്‍ട്ടെഷന്‍} വഴിയാണ്....
                     പക്ഷെ ഇടി വെട്ടിയവനെ പാമ്പും കടിച്ചു ..പിന്നെ തലയില്‍ തേങ്ങയും വീണു എന്ന് പറഞ്ഞവനെ പോലെയായി എന്റെ കാര്യം !!!
             പിടുത്തം കൊടുക്കാന്‍ വേണ്ടി ഷറഫിയ പാലത്തിനടിയില്‍ ചെന്നപ്പോള്‍ ഒരു സമ്മേളനത്തിനുള്ള ആളുണ്ടാവിടെ ..
        നാനാജാതിയില്‍ പെട്ടവര്‍,പല ദേശക്കാര്‍   ..!!  പിടുത്തം കൊടുക്കാന്‍ വന്നവരെ കണ്ടു ജവാസാത്ത് {പാസ്പോര്‍ട്ട്‌ വിഭാഗം }  പോലും ഓടിയോളിക്കുകയാനത്രേ......!!!!  
       ഇവിടെ നിന്നാല്‍ സംഗതി നാട്ടിലേക്ക് അടുത്തൊന്നും എത്തില്ല എന്ന് കണ്ടു ഞാന്‍ റൂട്ട് ഒന്ന് മാറ്റിപ്പിടിച്ചു.
             ജിദ്ധയിലെ തന്നെ കൊമേഴ്സ്യല്‍ മാര്‍ക്കറ്റായ ബലദ് ലക്ഷ്യമാക്കി നീങ്ങി... അവിടെയാകുമ്പോ  നല്ല ചെക്കിംഗ് ഉള്ള സ്ഥലമാണെന്ന് കേട്ടിട്ടുണ്ട് .   
          
             അവിടുന്ന് മുന്പ് ഒരു ആവശ്യവുമില്ലാതെ രാത്രി പതിനൊന്നു മണിക്ക് എന്നെയും സുഹൃത്തുക്കളെയും ഒരിക്കല്‍ ശുര്‍ത്ത{പോലീസ് }പിടിച്ചിട്ടുണ്ട് ...{ ആ വഴിയൊന്നു കൂടെ ശ്രമിക്കാം }
   
             ഒരു രേഖയും കയ്യിലില്ലാതിരുന്നിട്ടും കമ്പനിയുടെ എംബ്ലം വെച്ചുള്ള യുണിഫോം ധരിച്ചിരുന്നതിനാല്‍ യാതൊരു വിധ ചോധ്യോതരങ്ങളില്ലാതെ അന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുണ്ട് ..... 
          
              പക്ഷെ ഇത്തവണ അവിടെയും വിധി എനിക്കനുകൂലമായിരുന്നില്ല .... AL - BAIK ബ്രോസ്ട്ടിന്റെ കടയട്ക്കുവോളം തൊട്ടടുത്ത പള്ളിയുടെ തിണ്ണയില്‍ ഇരുന്നു...
          കുറച്ചു കഴിഞ്ഞപ്പോള്‍ തെരുവ് ഒരു വിധം വിജനമായി .കടകളെല്ലാം അടച്ചു ... സമയം ഏകദേശം രാത്രി  ഒന്നര കഴിഞ്ഞു ..ഇപ്പൊ ഞാനും  അല്ബൈകിലെ അടിച്ചു വാരുന്ന ബംഗാളിയും  മാത്രമേ പുറത്ത് ഉള്ളു ...   
     മുന്ബിലൂടെ തലങ്ങും വിലങ്ങും പായുന്നുണ്ട് നമ്മുടെ അളിയന്മാര്‍*** 
      സാധാരണ ഗതിയില്‍ 12 മണി കഴിഞ്ഞു ഒറ്റപ്പെട്ട ആളുകളെ കണ്ടാല്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാറുണ്ട് അളിയന്മാര്‍** ..അങ്ങനെ ഒരു ഗ്യാപ്പില്‍ പിടിത്തം കൊടുക്കാം എന്ന് വിജാരിച്ചാണ് എന്റെ നില്‍പ്പ് ...            പക്ഷെ ഒരു പോലീസ് വണ്ടി പോലും എന്നെ കണ്ടിട്ട് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പോയിക്കളഞ്ഞു!!!!! 
       ദുഷ്ട്ടന്മാര്‍..  പണ്ടാരടങ്ങി പോകട്ടെ !!...ഇവന്റെയൊക്കെ ശമ്പളം കട്ട് ചെയ്യാന്‍  അബ്ദുള്ള രാജാവിനോട് പറയാം....!!! അവര്‍ക്കൊരു ജോലി കൊടുക്കാം എന്നുദ്ദേശിച്ചാണ് ഞാന്‍ ചെന്നത്..!!!        ഇവന്മാര്‍ക്കൊക്കെ ജോലി ചെയ്യാന്‍ ഭയങ്കര മടിയാ...!!!.
   
     പട പേടിച്ചു പന്തളത്ത് ചെന്നപ്പോ അവിടെ പന്തളം സുധാകരന്റെ ഗാനമേള എന്ന് ആരോ പറഞ്ഞ പോലെയായി ഞാന്‍ ..ശരഫിയയില്‍ നിന്ന് ബലദ്ല്‍ വന്നപ്പോ ഇതാണ്  അവസ്ഥ ....
         അപ്പോഴാണ്‌ സുഹൃത്തിന്‍റെ ഒരു സംഭവം എനിക്കോര്‍മ വന്നത് ..
 അവനൊരു ദിവസം ഷരഫിയയിലെ മറ്റൊരു സുഹൃത്തിന്‍റെ കടയില്‍ വെറുതെ  നില്‍ക്കുകയായിരുന്നു ...
        
           പെട്ടെന്നാണ് നമ്മുടെ അളിയന്മാരുടെ *** വരവ് ..കയറി വന്ന ഉടനെ അവനോടു പറഞ്ഞു . 
     ആത് ഇഖ്‌ആമ.!!.  നിന്റെ ഇഖ്‌ആമ കൊണ്ട എന്ന്

        അവന്‍ അത് എടുത്തു കൊടുത്തു ..പിന്നെ  ചോദിച്ചു ..എഷ്മഅനഇന്ത്ത..?

       പിന്നെ ഇകാമയിലെക്കു നോക്കിയിട്ട് പറഞ്ഞു.. ആമില്‍ വര്‍ഷ ?!!!!


          പിന്നെ ഒരു അലര്‍ച്ചയായിരുന്നു അവനോടു..:-  വള്ളാഹില്‍ അളീം
 ഹാധാ മഅന മാഫി കോയിസ് ...ഇന്ത്ത മാഫി ശുഗല്‍ ഹീന ...         യാഅള്ളാഹ് യര്‍കബ്  സയ്യാറ..എന്ന് പറഞ്ഞു  അവിടെ നില്‍ക്കാനുള്ള എല്ലാ രേഖയും കൈവശമുള്ള അവനെ  പിടിച്ചു കൊണ്ട് പോയി ജയിലിലാക്കി നാട്ടിലേക്ക് പറഞ്ഞയച്ച കൂട്ടരാ ...നമ്മുടെ അളിയന്മ്മാര് ***
  
          എന്നെ  പോലുള്ളവരെ അവര്‍ക്ക്  വേണ്ടേ വേണ്ട !!!ജീപ്പിനെ തൊട്ടുരുമ്മി നടന്നാലും കണ്ട ഭാവം പോലും നടിക്കല്ല .!!
    കാരണം എന്നെ പിടിച്ചാല്‍ എന്റെ ടിക്കെറ്റിന്റെ കാഷ്കൂടി അവര്‍ക്ക് ചെലവാകും ..!
   രേഖയുള്ളവരാനെങ്ങില്‍ അവരുടെ ടിക്കെറ്റ് കാശ് സ്പോന്സരുടെ അടുത്ത് നിന്നും ഈടാക്കാം ....
             
                     .അതവിടെ നിലക്കട്ടെ ..!!!!!  എനിക്ക് നാട്ടില്‍ പോകണം അതിനെന്താ വഴി .??? 
                         
                                  മനസ്സില്‍ നല്ലൊരു ലഡു പൊട്ടി..!!!!!
           
             അങ്ങനെ ഞാന്‍ റൂട്ട് വീണ്ടും മാറ്റി.....TO... MAKKAH 
                    
                                           {...തുടരും .....}


 NB: ***{ സൌദിയില്‍ പോലീസ് വകുപ്പില്‍ പെട്ട എല്ലാവരെയും അളിയന്മാര്‍ എന്നാണു വിളിക്കുക }. 
  

Saturday, February 12, 2011

സ്വാതന്ത്രത്തിന്റെ "തഹരീര്‍ ചത്വരം "


                 ഒടുവില്‍ ഹുസ്നി മുബാരകിനു രാജി വെക്കേണ്ടി വന്നു .

         ലോക ചരിത്രത്തില്‍ ജനങ്ങള്‍ തെരുവിലിരങ്ങിയപ്പോഴൊക്കെ വിജയവും അവരുടെ കൂടെ തെരുവിലേക്ക് ഇറങ്ങി വന്നിട്ടുണ്ട് ...
              ഈജിപ്തിലും ഒടുവില്‍ അത് തന്നെ സംഭവിച്ചു !!!!

       ചുരുക്കം ചിലതില്‍ അടിച്ചമര്‍ത്തലുകള്‍ നടന്നിട്ടുന്ടെങ്ങിലും അവസാനം ജനങ്ങളോട് മാപ്പ് പറഞ്ഞ ചരിത്രമേ..ലോകത്ത് കാണാന്‍ സാധിക്കു .....
      
            കഴിഞ്ഞ പത്ത് പതിനെട്ടു ദിവസമായി "തഹരീര്‍ ചത്വരം " ലോക വാര്‍ത്തകളില്‍ നിറഞ്ഞു നിലക്കുകയാണ്..
             വാര്‍ത്താ മീഡിയകളും ലോക നേതാക്കളും എല്ലാം ഈജിപ്തിലെ സംഭവ വികാസങ്ങള്‍ സസുക്ഷ്മം നിരീക്ഷിക്കുമ്പോള്‍ പ്രസിഡണ്ട്‌ ഹുസ്നിമുബാരകിന്റെ ശ്രദ്ധ മുഴുവന്‍  "തഹരീര്‍ ചത്വര"ത്തിലേക്ക്  മാത്രമായിരുന്നു ....
                  ഇതിനിടയിലും അമേരിക്കയുടെ നാടകം നാം കണ്ടു .

            അമേരിക്കന്‍ പ്രസിടെന്റും സ്റ്റേറ്റ് സെക്രടരിയും വൈറ്റ് ഹൌസില്‍ നിന്നുള്ള തിരക്കഥക്ക് വേണ്ടി നൃത്തം ചവിട്ടി .
              ഹുസ്നി മുബാറക് രാജി വെക്കണമെന്ന് ഒബാമ .
            
              അത്ര പെട്ടെന്ന് സാധിക്കില്ലെന്ന് { പറ്റില്ലെന്ന്!!! } ഹിലാരി .
   ഇതിലൊരു കൌശലം കാണാതിരിക്കാന്‍ കഴിയില്ല ...
          കാരണം രാജി വെക്കില്ല എന്നാദ്യം പറഞ്ഞ ഹുസ്നി മുബാറക് .. പ്രക്ഷോഭകരുടെ ഉള്ളിലെ തീ അണക്കാന്‍ പിന്നീട് രാജി വെക്കാം എന്ന് പറഞ്ഞു ..

              അമേരിക്കയുടെ കൌശലം..!   അഥവാഹുസ്നി മുബാറക് രാജി വെച്ചാല്‍  ഒബാമയുടെ സമ്മര്‍ദ്ധത്താലാണെന്നു വരുത്തി തീര്‍ക്കാം ...
ഇനി  അഥവാമുബാറക് രാജി വെക്കുന്നില്ലെങ്ങില്‍ ഹിലാരിയുടെ പിന്തുണവഴി അതില്‍ കയറി കളിക്കുകയും ചെയ്യാം ...പക്ഷെ .

                  കുറച്ചാളുകളെ കാലാകാലം വിഡ്ഢികളാക്കാം... കുറെ ആളുകളെ കുറച്ചു കാലത്തേക്കും വിഡ്ഢികളാക്കാം.... അതെ സമയം... എല്ലാവരെയും എല്ലാ കാലവും വിഡ്ഢികളാക്കാം എന്ന് കരുതുന്നത്  സ്വയം വിട്ടിയാവുംബോഴാണ്.... എന്ന് ഇവര്‍ക്ക് ഇനിയും മനസ്സിലയിട്ടില്ലെന്നു തോന്നുന്നു...
                     എന്തായാലും "തഹരീര്‍ ചത്വരം" ചരിത്രത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു ... പ്രക്ഷോഭം തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആളുകള്‍ കടലിലെ തിരമാല കണക്കെ ആര്‍ത്തലച്ച് "തഹരീര്‍ ചാത്വര"ത്ത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാരിന്നു .
                         മുപ്പതു വര്‍ഷമായി മുടിചൂടാമന്നനായി മുബാരകിന്റെ എകാതിപത്യ ശൈലിയായിരുന്നു ഈജിപ്ത് കണ്ടതെങ്ങില്‍ ..ഇപ്പോള്‍ അതില്‍ നിന്നും രാജ്യം സ്വതന്ത്രമായിരിക്കുന്നു.
                  
                 ഇനിയുള്ള സംഭവങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കെണ്ടിയിരിക്കുന്നു ... കാരണം അമേരിക്കയുടെ മറ്റൊരു വളര്‍ത്തു പുത്രനായ മുഹമ്മദ്‌ അല്‍ ബറാദിയെയാണ്
ആ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നത് ..
                      എല്ലാം ശുഭകരമായി ഭവിച്ചാല്‍ ഈജിപ്തില്‍ നിന്നും ഇനിയൊരു പ്രക്ഷോഭം ഉണ്ടാവാനിടയില്ല ....മറിച്ചായാല്‍ " "തഹരീര്‍ ചത്വരം "  പോലുള്ളവ ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടും എന്നുറപ്പ് !!!!
              
             മറ്റു സ്വേചാതിപത്യ രാജ്യങ്ങള്‍ക്കും ഇതൊരു പാഠമാണ് ......
                     കാരണം ലോകം മൊത്തം മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നു .......

Friday, February 11, 2011

"സുഹൃത്ത് സ്മരണ "


ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ശനിയാഴ്ച രാവിലെ.....
      
                തലേ ദിവസം വെള്ളിയാഴ്ച ലീവായത് കൊണ്ട് ഒരു പാട് വൈകിയാണ് രാത്രി ഉറങ്ങാന്‍ കിടന്നത്...2 മണി കഴിഞ്ഞു കാണും ഉറങ്ങുമ്പോള്‍ ..
          
           ഉറക്കത്ത്തിനിടയിലെ പതിവ് ശീലമായ മൂത്രമൊഴിക്കല്‍ കര്‍മത്തിനായി എണീറ്റ് തിരിച്ചു വന്നു കിടക്കാന്‍ നേരം മൊബൈലില്‍ ഒന്ന് ക്ലിക്കിയപ്പോള്‍ സമയം രാവിലെ ഒരു അഞ്ചര മണി. ഉടനെയാണ്  മറ്റൊരു കാര്യം ശ്രദ്ധയില്‍ പെട്ടത് .ഫോണിലേക്ക്  ഒരു പാട് മിസ്സ്‌ കാള്‍ വന്നിരിക്കുന്നു ... മൊബൈല്‍ സൈലെന്റ് ആയതു അറിയാതിരുന്നതാണ് ..
           സാധാരണ നാട്ടില്‍ നിന്നും മറ്റും ഒരുപാട് ആവശ്യമില്ലാത്ത വിളികള്‍ വരാറുണ്ട്..
                    
                               ഇത് പക്ഷെ അവരൊന്നും അല്ല ..!!
        
            ജിദ്ദയില്‍ തന്നെയുള്ള  പ്രിയ സുഹൃത്ത് അന്‍വറിന്റെ കോളാണ് ... !!?
      
             എന്റെ ജോലിയുടെ സമയവും സ്വഭാവവും എന്റെ ഉറക്ക സമയവും ഒഴിവു സമയവും എല്ലാം അറിയുന്നവന്‍ ...ഒരു കാര്യവുമില്ലാതെ  വെറുതെ അവന്‍  ഈ സമയത്ത് തന്നെ ശല്യപ്പെടുത്തില്ല ....
                  !!!! മനസ്സില്‍  ഒരു കൊള്ളിയാന്‍ മിന്നി ..!!!      
      
               പെട്ടെന്ന് വീട്ടുകാരെയും  മനസ്സിലേക്ക് കടന്നു വന്ന നാട്ടുകാരെയും ഓര്‍ത്തു ......
             "പടച്ചവനെ ...... ആര്‍ക്കും ഒരു അപകടവും വരുത്തല്ലേ".... മനസ്സില്‍ ഇങ്ങനെ പ്രാര്‍ഥിച്ചു കൊണ്ട്  റൂമില്‍ നിന്ന് വെളിയിലിറങ്ങി തിരിച്ചു അവനെ വിളിച്ചു ..
              
              ഫസ്റ്റ് റിങ്ങില്‍ തന്നെ ആള് ലൈനില്‍ ..
 മാഷേ .. എന്താടാ...എന്തിനാ നീ മിസ്സ്‌ അടിച്ചത് ...??

മറുപടി : ഞാന്‍ മിസ്സടിച്ചതല്ല .നിന്നെ വിളിച്ചതാ.... നീ പക്ഷെ  ഫോണെടുക്കുന്നില്ല ..

ആട്ടെ ..എന്താ സംഭവം.ഞാന്‍ ചോദിച്ചു

 അപ്പൊ നിന്നെ വേറെയാരും വിളിച്ചില്ലേ ..?

 ഇല്ല...!..ഞാന്‍ പറഞ്ഞു .

    അന്‍വര്‍ :: എടാ നമ്മുടെ സിദ്ധിക്കുട്ടി {സിദ്ധീഖ് } പോയെടാ.....!!!!

        ഞാന്‍ :::ഏതു സിദ്ധിക്ക് ?!! .... നമ്മുടെ സിദ്ധിക്കുട്ടിയോ ...?!!

  അന്‍വര്‍ ::അതേടാ....

        !!!  "ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍ "  !!!!
        
                എന്റെ സപ്ത നാഡികളും തളര്‍ന്നു പോയി ..!!!!!!!
        
       പിന്നീട് അവന്‍ പറഞ്ഞത് ഞാന്‍ കേള്‍ക്കുയല്ലാതെ എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല....
            
                  നൈബറായ സുഹൃത്ത്‌ ഹമീദ്ക്കാനെയും കൂട്ടി ജിദ്ധയിലെ കിംഗ്‌ ഫഹദ് നാഷണല്‍ ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ മനസ്സിലേക്ക് തിരമാലപോലെ  ഒരായിരം ഓര്‍മ്മകള്‍ ഇരമ്പിഎത്തുന്നു.
            
           ഒരു  വേലി അതിര് തീര്‍ക്കുന്ന രണ്ടു വീടുകള്‍ എന്റെയും അവന്റെയും ..ഒരു നിര്‍ധന കുടുംബം .. പക്ഷെ സൌഹൃദത്തെ ഒന്നിനും അതിര് തിരിക്കാന്‍ കഴിയില്ലല്ലോ ...ഒരുമിച്ചു കളിച്ചു പഠിച്ചു വളര്‍ന്നവര്‍...എല്ലാറ്റിലും ഒരുമിച്ചുണ്ടായിരുന്നവര്‍ ... അവന്റെ ആ ചിരി മാത്രം മതി എല്ലാവരെയും അവന്റെ വലയില്‍ വീഴ്ത്താന്‍ .....കഠിനാദ്ധാനി..കുടുംബത്തിനും നാട്ടിനും പ്രിയപ്പെട്ടവന്‍ ......
                
                ഞാന്‍ ഗള്‍ഫിലേക്ക് പോരുന്ന സമയത്ത് യാത്ര പറഞ്ഞപ്പോള്‍ വിതുംബിക്കരഞ്ഞവന്‍.കാരണം ഗള്‍ഫിലൂടെ ഞങ്ങള്‍ക്ക്  അവന്റെ രണ്ടാമത്തെ ജെഷ്ട്ടനെ നഷ്ട്ടമായിട്ടു കുറഞ്ഞ കാലമേ ആയിട്ടുണ്ടായിരുന്നുള്ളൂ  { അത് പിന്നീട് പറയാം }..ആ ഓര്‍മ്മകള്‍ അവനെ വല്ലാതെ തളര്‍ത്തിയിരുന്നു ...{ ഇപ്പൊ അതെ വിധിയിലൂടെ അവനും }

          കാലത്തിന്റെ സഞ്ചാരത്തിനിടയില്‍ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ വേണ്ടി ഇപ്പോള്‍ അവനും ഗള്‍ഫിലെത്തിയിട്ടു കഷ്ട്ടി ഒരു മാസമേ ആകുന്നുള്ളൂ ...
 ജിദ്ദയില്‍ വന്നിട്ട് കണ്ടിരുന്നില്ല... ജോലിത്തിരക്കിനിടക്ക് രണ്ടു പേര്‍ക്കും അതിനു സാധിച്ചില്ല എന്നതാണ് സത്യം ...
           മരിക്കുന്നതിന്റെ തലേ ദിവസം വെള്ളിയാഴ്ച ശരഫിയയില്‍ വെച്ച് കണ്ടു മുട്ടാം എന്ന് ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ . ഓക്കേ.. എന്നാ ഞാന്‍ അവിടെ വരാം എന്ന് പറഞ്ഞവന്‍ .
 
       വൈകീട്ട് അവന്റെ മൊബൈലില്‍ അടിച്ചിട്ട് എടുക്കുന്നില്ല .. കുറച്ചു നേരം കൂടി ശരഫിയയില്‍ കാത്തിരുന്നപ്പോള്‍ അവന്റെ റൂമിലുള്ള അവന്റെ ബന്ധുക്കളായ  ജാഫറും കുഞ്ഞിപ്പയും വന്നപ്പോള്‍ സിദ്ധിക്കുട്ടി  എവിടെ എന്ന് അന്വേഷിച്ചു.
        
          അവര്‍ പറഞ്ഞു.. അവന്‍ ഇന്ന് ഉംറക്ക്  പോയിരുന്നു... ജുമുഅ  കഴിഞ്ഞിട്ടാണ് ഹറമില്‍ നിന്ന് പോന്നത് ....കുറച്ചു ക്ഷീണംഉണ്ടെന്നു പറഞ്ഞു . ഇന്ന് വരാന്‍ കഴിയില്ലെന്നും അടുത്താഴ്ച കാണാം എന്നും  നിങ്ങളോട് പറയാന്‍ പറഞ്ഞു ..
    ഒരു പക്ഷെ  ജീവനോടെ അവനെ കാണാനുള്ള വിധി ഞങ്ങള്‍ക്കുണ്ടായില്ല എന്ന് കരുതാം...
  
       വാഹനം ഹോസ്പിട്ടലെത്തിയപ്പോയാണ് ഓര്‍മകളില്‍ നിന്നുമുക്തനായത് ....
           മോര്ച്ചരിയുടെ ഭാഗത്തേക്ക് ചെന്നപ്പോള്‍ നാട്ടുകാരെല്ലാം അവിടെയുണ്ട് .....എല്ലാവരിലും ഒരു മൂകത തളം കെട്ടിനില്‍ക്കുന്നു..    കുറച്ചു കഴിഞ്ഞപ്പോള്‍ ബോഡി കാണാനുള്ള സൗകര്യം ആശുപത്രി അധികൃതര്‍ ചെയ്തു തന്നപ്പോള്‍ എല്ലാവരും ഉള്ളിലേക്ക് പോയി ..ഞാനും ചെന്നു.....
         പട പടാ  എന്ന് മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ ഒന്നേ നോക്കിയൊള്ളൂ .... വേഗം അവിടെ നിന്നും ഇറങ്ങി പോന്നു .... അതിലേറെ അവിടെ നില്‍ക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല ..                      
     തലേന്ന് വിളിച്ചു സംസാരിച്ച ഞങ്ങളുടെ സുഹൃത്തിനെ ഇപ്പൊ കാണുന്നത് ചേതനയറ്റ ശരീരത്തോടെ .............
                    പടച്ചോനെ.........ഞങ്ങളില്‍ ഒരാള്‍ക്കും ഇനി ഇങ്ങനത്തെ ഗതി വരുത്തല്ലേ .......
      
              ---അവനു റബ്ബ് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ ......അമീന്‍----

പ്രവാസം, പ്രവാസി,
സുഹൃത്തുക്കള്‍ യാത്ര പറഞ്ഞു പിരിയുമ്പോള്‍ വീണ്ടും കണ്ടു മുട്ടാം എന്ന് മനസ്സില്‍ കരുതുകയല്ലാതെ വേറെ എന്തുചെയ്യാന്‍ കഴിയും .
          പ്രവാസം ആര്‍ക്കും  ആരുടെ മേലിലും അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന ഒന്നല്ല !! ഒരു വാദത്തിനു വേണമെങ്ങില്‍  അങ്ങിനെ കരുതാം എന്ന് മാത്രം...
   
       ചിലര്‍ക്ക് നിരബന്ധിത സാഹചര്യങ്ങള്‍  മറ്റു ചിലര്‍ക്കത് സ്വപ്‌നങ്ങള്‍ യാതാര്ത്യമാക്കാനുള്ള ഒരു അവസരമായിട്ടാകും . വേറെ ചിലര്‍ക്ക് എന്തില്‍ നിന്നെങ്ങിലും ഒളിച്ചോടാനുള്ള ഒരു വഴിയാകും ..
              പക്ഷെ ആരെയൊക്കെ എവിടെയൊക്കെ ഏതൊക്കെ നിലകളില്‍ എത്തിക്കണം എന്നത് തലവര എന്ന് നാം പറയുന്ന " വിധി " യുടെ വിളയാട്ടങ്ങളിലൂടെയായിരിക്കും...

              വീട്ടില്‍ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെയിരിക്കുമ്പോഴും  ഉള്ളതെല്ലാം വിറ്റുപെറുക്കി
കുടുംബത്തെ ഒന്ന് കര കയറ്റാന്‍ കടല്‍ കടന്നവര്‍ മുതല്‍ അടിച്ചു പൊളി ജീവിതത്തിനായി മാത്രം ഗള്‍ഫില്‍ ജോലിയെക്കുന്നുവര്‍ വരെ നമ്മുടെ കൂട്ടത്തിലുണ്ട് ..
             
                 വീട്ടുകാര്‍ക്ക് വേണ്ടി അധ്വാനിച്ചു ഒടുവില്‍ വീട്ടുകാര്‍ തന്നെ ആട്ടിയോടിക്കുന്ന പ്രവാസികളെയും കാല ചക്രത്തിന്റെ കറക്കത്തിനിടയില്‍ നാം കണ്ടിട്ടുണ്ടാവും .
   


        ഇതില്‍ ഏത് ഗണത്തിലാണ് ഞാനും നിങ്ങളും ഉള്‍പ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ..!??????
        
         ചിലര്‍ക്ക് പ്രവാസം അവരുടെ അന്ത്യയാത്രക്കുള്ള ഇടമാവാം.

       വീട് പണി കഴിഞ്ഞു ഗ്രഹ പ്രവേശനം നടത്താന്‍ കാത്തിരിക്കുമ്പോള്‍ മരണം അവരില്‍ നിന്നും അതിനെ തട്ടിയകറ്റുന്നത്..         
             വിവാഹം കഴിഞ്ഞു ദിവസങ്ങള്‍ മാത്രം കണ്ടു  ഒരിടവേളക്ക് ശേഷം  വീണ്ടും ആ സുന്ദര ദിവസങ്ങള്‍ കാത്തിരിക്കുമ്പോള്‍  അവരെ മരണംവേര്‍പ്പെടുത്തുന്നവര്‍   .. .              
           
         നാട്ടിലേക്ക് യാത്രയാവാന്‍ തയാരായിരിക്കുമ്പോള്‍ തലേന്നോ അല്ലെങ്ങില്‍ അന്ന് രാവിലെയോ  മരണം പിടികൂടുന്നവര്‍ 
                   സ്വന്തം കൂടപ്പിറപ്പുകള്‍ക്ക് തന്റെ മുഖം അവസാനമായിട്ടെങ്ങിലും ഒന്ന് കാണാനുള്ള വിധിയില്ലാതെ  ഈ വിധിയുടെ തീരത്ത് മരണമടഞ്ഞ  പ്രവാസികള്‍ ..
                         
                       അങ്ങനെയുള്ള ഞെട്ടിക്കുന്ന കാഴ്ചകളും നാം കാണുന്നു!!!!!!
  
            പ്രവാസ ജീവിതത്തിനിടയില്‍ ഞാന്‍ ആത്മാര്‍ത്തമായി പ്രാര്‍ഥിച്ച  ഒരു സമയം ജിദ്ദയില്‍ വെച്ച്  സുഹൃത്തിന്റെ മരണം { അത് പിന്നീട് പറയാം }നടന്ന ദിവസമാണ് " പടച്ചവനെ ഇവിടെ വെച്ച് മരിപ്പിക്കല്ലേ"..എന്ന് "
  
       പ്രവാസത്തെ കുറിച്ചുള്ള എന്റെ ഈ  എളിയ ചിന്തകള്‍ ഞാന്‍ പ്രവാസികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു !!!!!

Friday, January 7, 2011

പ്രവാസികള്‍ക്ക് നഷ്ട്ടമാവുന്ന കുഞ്ഞു മുഹമ്മദിക്കയുടെ കാപ്പി ,പായസം

കുഞ്ഞി മുഹമ്മദ്‌ ഹാജി എന്നാ പ്രവാസിയെ കുറിച്ച് ജിദ്ധയിലെ ഷറഫിയയിലുള്ളവര്‍ക്ക് ഞാന്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല... 


പ്രവാസ ജീവിതം മതിയാക്കി അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയാണ് എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷത്തോടൊപ്പം ചെറിയൊരു സങ്കടവുമുണ്ടാവും അദ്ദേഹത്തെ അറിയുന്നവര്‍ക്ക് .
                  .കാരണം ഷറഫിയ്യ  എന്ന സ്ഥലത്ത് വ്യഴായ്ച്ചകളിലും വെള്ളിയഴ്യ്ച്ചകളിലും ഒത്തു കൂടുന്ന പരശ്ശതം പ്രവാസികള്‍ക്ക് കുഞ്ഞി മുഹമ്മത്ക്ക അത്രയ്ക്ക്  സുപരിചിതനാണ് ... ആദ്യമായി ഷറഫിയ്യയില്‍ ചെല്ലുമ്പോള്‍ സുഹൃത്തിന്റെ വക ഒരു പായസത്തിലൂടെ ആണ് അദേഹത്തെ പരിചയപ്പെടുന്നത് ..
                എനിക്ക് പായസം വേണ്ടെന്നു ഞാന്‍ പറഞ്ഞെങ്കിലും അവനെന്നെ നിര്‍ബന്ധിപ്പിച്ചു വാങ്ങിപ്പിച്ചു... 
              
                    പൈസയും വാങ്ങി അദ്ദേഹം പോകുമ്പോള്‍ അവനെന്നോട് പറഞ്ഞു ....എനിക്കും  പായസം വേണ്ടിയിട്ടല്ല ഞാന്‍ വാങ്ങിയത് . കാക്ക ഒരു പാട് കഷ്ട്ടപ്പാടുകളും  മറ്റുമുള്ള മനുഷ്യനാണ് .പക്ഷെ ഈ പ്രായത്തിലും  മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടി യാചിക്കാന്‍ പോകാതെ...സ്വന്തമായി അധ്വാനിച്ചു ജീവിതത്തിനുള്ള വക തേടുകയാണ് അദ്ദേഹം ... ഒരു പാട് പ്രാരാബ്ധങ്ങളുള്ള അദ്ധേഹത്തിന്റെ ജീവ വായു ശരഫിയയിലെത്തുന്ന നമ്മെ പോലുള്ള ആളുകളുടെ ഒരു റിയാലും രണ്ടു റിയാലും ഒക്കെയാണ് . അതയാള്‍ക്ക്‌ ഒരു മുതല്ക്കൂട്ടാവുമെന്നു കരുതിയാ ആവശ്യമില്ലതിരുന്നിട്ടും ഞാന്‍വാങ്ങിയത്.. കയ്യില്‍ ഇനി ചില്ലറ ഇല്ലെങ്കിലും {ഒരു പക്ഷെ പൈസ തന്നെ ഇല്ലെങ്കിലും  }  നിങ്ങളെന്റെ കുട്ടികളല്ലേ...കുടിച്ചോളി.......... എന്ന് പറഞ്ഞു വാരിക്കോരി തരുന്ന സ്നേഹമഹിയായ സ്വഭാവമാണ് ഇദ്ധേഹത്തിനുല്ലത്..  


                  സ്നേഹിതന്റെ ഈ വാക്ക് കേട്ടത് മുതല്‍ ഷറഫിയയില്‍ വന്നാല്‍ പിന്നെ എന്തെങ്കിലുമൊക്കെ അദ്ധേഹത്തിന്റെ അടുത്ത് നിന്ന് വാങ്ങിക്കുടിക്കല്‍ പതിവാക്കി ....


                        ഈ കച്ചവടത്തിനിടയില്‍ ഒരു പാട് പ്രയാസങ്ങളും മറ്റും അദ്ദേഹത്തിനു നേരിടേണ്ടി വന്നപ്പോഴെല്ലാം നല്ലവരായ പ്രവാസി സുഹൃത്തുക്കള്‍ അദ്ധേഹത്തെ സഹായിച്ച കഥകള്‍ അദ്ദേഹം തന്നെ പല തവണ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്...


                 ഒരു പരിചയവുമില്ലാത്ത്തവര്‍ ആണെങ്ങില്‍ പോലും കുഞ്ഞു മുഹമ്മദിക്ക നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും ഒക്കെ അന്ന്വേഷിച്ചു പോകുമ്പോള്‍ നാട്ടിലെ ഏതോ നാല്‍ക്കവലയിലാണ് നമ്മള്‍ എന്ന് തോന്നിപ്പോകും  . ഷരഫിയയില്‍ ഉള്ളവരെല്ലാം എന്റെ  നാട്ടുകാര്‍ എന്നമട്ടാണ് അദ്ദേഹത്ത്നു.... 


                          നല്ല സ്വാതിഷ്ടടമായ ചുക്ക് കാപ്പിയുടെയും പായസത്തിന്ടെയുമൊക്കെ ഗ്രഹാതുരത്വം പ്രവാസികള്‍ { പ്രത്യേഗിച്ച് മലയാളികള്‍ } അറിയുന്നത് കുഞ്ഞു മുഹമ്മതിക്കയുടെ കൈകളിലൂടെയാണ്‌ ..... 


                എട്ടു വര്‍ഷത്തോളമായി അദ്ദേഹം സൌദിയില്‍ വന്നിട്ട് . ഒരിക്കല്‍ പോലും നാട്ടില്‍ പോകാത്തതിലുള്ള വേദന പുഞ്ചിരി തുകുന്ന അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കുക പ്രയാസമാണ് ...


                     സൌദിയോടും  പ്രിയപ്പെട്ട ശരഫിയ്യയോടും വരുന്ന മാര്‍ച്ചോടെ വിട പറയണമെന്ന അഭിലാഷത്തോടെ ഈ ജോലി വിശ്വസ്തതയോടെ ഏല്‍പ്പിക്കാന്‍  പറ്റിയ ഒരാളെ അന്വേഷിക്കുകയാണ് അദ്ദേഹം...........


                        ഇനിയും ആ രുചികളെല്ലാം ഷരഫിയ്യയില്‍ ഉണ്ടാവണം എന്ന ആഗ്രഹത്തോടെ   പുതു തലമുറയില്‍ ആരെയാണാവോ..അദ്ദേഹം ഈ ജോലി ഏല്‍പ്പിക്കുന്നത് ....!!.

  കുഞ്ഞി മുഹമ്മദിക്കക്ക് ജീവിതകാലം മുഴുവന്‍  നല്ലത് വരട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം .....

Tuesday, January 4, 2011

തേക്കിന്‍റെ നാട്ടിലൂടെ...... {ചരിത്ര കാഴ്ചയിലൂടെ }

             വേരുതെയിരിക്കുംബോഴുള്ള  ഹോബിയാണ് യാത്രകള്‍ ....  അത് മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ നടന്ന ചരിത്രമില്ല  എന്‍റെയും കൂട്ടുകാരുടെയും  അനുഭവത്തില്‍....
          ഇന്നൊരു യാത്ര പോയി....വിദൂരത്തെക്കോന്നുമല്ല..കാണാവുന്ന ദുരത്തെക്ക്.... നിലമ്പൂരിന്‍റെ തേക്കിന്‍ വിസ്മയ ലോകത്തേക്ക് ..... ഒന്ന് വിളി കേള്‍ക്കാവുന്നത്ര അരികെയാനെങ്ങിലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ ...... അതിനൊരു പരിഹാരമായിട്ടെങ്ങിലും ഒരു സന്ദര്‍ശനം ....അതാണ്‌ ഉദ്ദേശം . പ്രവാസ ജീവിതത്തില്‍ ഈ ഒരു തേക്കിന്‍ മഹിമ ഒരുപാട് തവണ അഭിമാനത്തോടെ എടുത്തു പ്രയോഗിച്ചിട്ടുണ്ട് പല സന്ദര്‍ഭങ്ങളിലും .........
           .കോഴിക്കോട് -ഊട്ടി ഹൈവേയില്‍ നിലമ്പൂരില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തേക്ക്‌ മ്യുസിയത്തിലെത്താം .

            നമുക്കാദ്യം തേക്ക് മ്യുസിയത്തിലെക്ക് പോകാം ...

                
                          കവാടം കടന്നെത്തുന്നത് അതിമനോഹരമായ സ്ത്രീ  ശില്പത്തിന്‍റെ മുന്നിലാണ് 
         . 
                     ഒന്ന് കൂടെ അടുത്തൊരു ഫോട്ടോയെടുക്കാം.. കൂസാറ്റുകാര്‍ ഇത് കാണാതിരിക്കട്ടെ ..?!?!.. കണ്ടാല്‍ തീര്‍ന്നു ഈ ശിപത്തിന്‍റെ കാര്യം ..!!!!


        ഇനി മ്യുസിയത്തിനകത്തെ കുറച്ചു കാഴ്ചകള്‍ കാണാം....
 
 ഇവന്‍ പണ്ട് പുലിയായിരുന്നു കെട്ടോ...! ഇപ്പൊ പൂട മാത്രമേ ഉള്ളു ...!!{ തേക്കിന്‍റെ കുറ്റി വേരോടെ പിഴുതെടുത്ത്തത് }

     ഇനി ഇതിനൊക്കെ കാരണക്കാരനായ ആളെ കാണണ്ടേ....കനോലി സായിപ്പിനെ . ദേ....നോക്ക്..

എന്തിന്‍റെ പേരിലാനെങ്ങിലും എന്തിനു  വേണ്ടിയായിരുന്നെങ്ങിലും  കനോലി സായിപ്പ്  ഈ ചെയ്തത് ഒരു
 ലോക മഹാ സംഭവം തന്നെ ..!!!!                   പുറത്ത് കണ്ണിനു കുളിര്‍മയേകുന്ന ഉദ്ധ്യാനങ്ങള്‍ ..... കല്യാണത്തിന്‍റെ  ഔട്ട്‌ ഡോര്‍ ഷൂട്ടിങ്ങിന് പറ്റിയ ലൊക്കേഷനുകള്‍ ..!! ഹാ ഹ ഹ ഹ ....            
                     ഇനി നമുക്ക് കനോലി പ്ലോട്ടിലെ തേക്ക് പ്ലാന്‍റെഷനിലേക്ക്  പോകാം...
  
    .  ഫോറെസ്റ്റ് ഓഫീസില്‍ നിന്നോരാള്‍ക്ക് 10  രൂപയുടെ ടിക്കെറ്റെടുത്ത് ..നേരെ പുഴയിലേക്ക് വെച്ച് പിടിക്കുക  അവിടെ ചെന്ന് ചാലിയാറിന് കുറുകെ  തുക്കുപാലത്ത്തിലൂടെ ഒരു അക്കരെ യാത്ര ....                              {കുറച്ചു   വര്‍ഷങ്ങള്‍ക്കു മുന്ബായിരുന്നെങ്ങില്‍ രസകരമായ തോണി യാത്ര നടത്താമായിരുന്നു ...}

                                  ചാലിയാറിന്‍റെയും  തുക്കുപാലത്തിന്‍റെയും ചില സുന്ദര ദൃശ്യങ്ങള്‍
                              
                              പേടിക്കണ്ട ഞാന്‍ തന്നെയാ.....!!!


                        
                                    തുക്കു പാലം കടന്നാല്‍ പ്ലാന്‍റെഷനായി ...


      
 ഇവനാണ് ഇപ്പോഴത്തെ പുലി..... ലോകത്തിലെ ഏറ്റവും  വലിയ തേക്ക്‌.....TREE NO :23    46.5  മീറ്റര്‍     ഉയരവും  420 സെന്റി മീറ്റര്‍ വണണവുമുണ്ട് ഇവന് .. { 2008 ലെ കണക്കാണിത് }


                            ഞാന്‍ അവനെ താങ്ങിയതോ .. അവന്‍ എന്നെ  താങ്ങിയതോ ....ആ....
  ]
                              ദേണ്ടെ ......ലെവനും താങ്ങുന്നു .......

                    ലേലത്തിന് വെച്ചിരിക്കുന്ന തേക്കിന്റെ  ലോട്ടുകള്‍ കണ്ടൊരു മടക്കയാത്ര.........


                                          .............ശുഭം.................  

Sunday, January 2, 2011

കുടുംബം കലക്കുന്ന എസ്.എം.എസ്

    ന്യൂ ഇയര്‍ ആഘോഷിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാനായി രണ്ടു  ദിവസമായി  സുഹൃത്തിനെ മൊബൈലില്‍ ട്രൈ ചെയ്തിരിരുന്നു ...
                           ആള് ഫോണെടുക്കുന്നില്ല .... ഇന്ന് രാവിലെ കണ്ടു മുട്ടിയപ്പോള്‍ ദേ.... അവന്റെ  മുഖം അച്ചുതാനന്തനെ  കണ്ട പിണറായിയെ പോലെ യായിരിക്കുന്നു ..... !!യേത് ...?  ആ.. അങ്ങനന്നെ ...!
        
   ഡോ...നീ കാര്യം പറയടൈ ......ഞാന്‍ കേറി മുട്ടി .          
          
    ഈശ്വര!!!! ലെവന്‍ അങ്ങനെത്തന്നെ നില്‍ക്കുന്നു ....  
        
          ഇവനിതെന്തു പറ്റി...മിണ്ടുന്നില്ലല്ലോ ....!!

           ദൈവമെ.....ഇനിയിവന്റെ തൊണ്ടയുടെ ട്രിഗാള്‍മെന്‍റ് എങ്ങാനും  അടിച്ചു പോയോ...... ?
 
         എന്തായാലും കാര്യം അറിയണമല്ലോ ....... അതിനൊരു  മാര്‍ഗമേ  ഉള്ളു ....... അവനെ പ്രീതിപ്പെടുത്തുക .... അതിലവന്‍ വായ്‌ തുറക്കും  ഉറപ്പാ.... ഉടനെ  വച്ച് കാച്ചി 
        
                  " എടാ.... പ........ടെ    മോനെ നിനക്കെന്തേ  വായില്‍ നാക്കില്ലേ ...". ഞാനവനെ  പ്രീതിപ്പെടുത്തി 
        
                 ഉടന്‍ കിട്ടി @$@$@$@$ എന്നെ പ്രീതിപ്പെടുത്തിയ  മറുപടി .....                        സോറി ..അതിവിടെ  പറയാന്‍ കൊള്ളില്ല .!!!!
           
           നിന്നെ രണ്ടു ദിവസമായിട്ടു കിട്ടുന്നില്ലല്ലോ ......നിന്‍റെ മോബൈലെന്നാടാ ചത്തു പോയോ ...... ഞാന്‍  അടുത്ത അസ്ത്രം തൊടുത്തു ......
            
                  അതിനു മറുപടി എന്‍റെ ചെകിടടച്ച്ചുള്ള അടിയായിരുന്നു ...                                                               എന്‍റെ കര്‍ത്താവേ..... *******ഞാന്‍ നിലവിളിച്ചു പോയ്‌ .. !!!!! കഴിഞ്ഞ ക്രിസ്മസിന് പോലും ഞാന്‍ ഇത്രേം നക്ഷത്രം****** ഒരുമിച്ചു കണ്ടിട്ടില്ല .......... ഇതെന്തു പുകില് !!!!!
              ഇനിയവിടെ നിന്ന് വരാനുള്ള  ക്രിസ്മസിന്റെ നക്ഷത്രം  കൂടി  മുന്‍കൂറായി  വാങ്ങേണ്ടല്ലോ  എന്നോര്‍ത്ത് സ്ഥലം വിട്ടു .......
   
                 വഴിയില്‍ വെച്ച് മറ്റൊരു കൂട്ടുകാരനെ കണ്ടപ്പോള്‍  ലെവനാണ്  ഈ ഭൂകമ്പത്തി ന്‍റെ കാര്യം പറഞ്ഞത് ... പറ്റിച്ചതൊരു  ന്യൂ ഇയര്‍ എസ്‌ എം എസാ......
      ഞാനവനൊരു എസ്.എം എസ് അയച്ചിരുന്നു 
            
                                    ആദ്യം അത് നോക്കു:-
                   """""നമുക്ക് പിരിയാന്‍ സമയമായി . നിന്നോടോത്ത്തുള്ള കുറച്ചു നല്ല നാളുകള്‍ എനിക്കൊരുപാട് ഓര്‍മ്മകള്‍ നല്‍കി .നിന്‍റെ സന്തോഷത്തിലും  ദുഖത്തിലും എല്ലാം എനിക്കും പങ്കു ചേരാന്‍ കഴിഞ്ഞ ദിവസങ്ങളാണ് കടന്നു പോയത് .കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷമായുള്ള നിന്‍റെ സാമീപ്യം എന്നെ ഒരു പാട് ആനന്ദം കൊള്ളിച്ചു ... ...പക്ഷെ വയ്യ ..നമുക്ക് പിരിയാന്‍ നേരമായിരിക്കുന്നു.. ഇനി നമ്മള്‍  കാണില്ല ..എന്‍റെ ഈ അവസാന  ദിവസങ്ങളില്‍ ഒരു  കുഞ്ഞിനേയും ഞാന്‍  നിനക്ക് സമ്മാനിച്ചു  നീ അവനെയും കാത്തിരിക്കുകയാണെന്ന് എനിക്കറിയാം ... എന്നാലും കുറച്ചു ദിവസങ്ങള്‍ കൂടി നീ എന്നെ ഓര്‍മിക്കും  എന്ന വിശ്വാസത്തോടെ വിട പറയട്ടെ . ""                                                                                                                                                                                      ......... ഇതാണ് സാധനം ...!!!!!!
                
              ഞാനി ..മെസ്സേജ് ഫോര്‍വേഡ് കളിച്ചതാണ് .. 

            ഈ എസ്‌ .എം.എസ്‌.അയച്ച സമയത്ത് മൊബൈല്‍ അവന്‍റെ ഭാര്യയുടെ അടുത്തായിരുന്നു.. അവളിതു വായിച്ചു..!!! 
          
               "മുല്ല" എന്ന എന്‍റെ nickname ആണ് അവന്‍ ഫോണില്‍ കൊടുത്തിരുന്നതും ... ..പോരെ ....പൂരം..!!!!
 
             തനി നാട്ടിന്പുരത്തുകാരിയായ  അവന്‍റെ ഭാര്യ ഇതെല്ലാം വായിച്ചാല്‍ ഉണ്ടാകുന്ന  അവസ്ഥ ..... അവളുടെ ഒറിജിനല്‍ രൂപം കണ്ട ദിവസമായിരുന്നു അന്നവന് ..... രണ്ടു ദിവസമായിട്ടു അവള്‍ പിണക്കത്തില്‍ ആയിരുന്നത്രെ ..........
        
              ഈ മെസ്സേജ്  സുക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ്  എനിക്ക് തന്നെ അതിന്റെ കാരണം മനസ്സിലായത് .... 
            
                  പെണ്‍ബുദ്ധി പിന്‍ബുദ്ധി  എന്നാണ് എല്ലാരും പറയാറുള്ളത്...അനുഭവം സാക്ഷി!! ഇനി ഞാനത് വിശ്വസിക്കില്ല ..പെണ്‍ബുദ്ധി മുന്‍ബുദ്ധി തന്നെ .......
                          
                  ഇത്രയൊക്കെ സംഭവിച്ചിട്ടു അവനെന്നെ കൊന്നില്ലല്ലോ ....... അത് തന്നെ അത്ഭുതം !!!!!!!!!!! ....
                         .................................ശുഭം..............................