Powered By Blogger

Friday, January 7, 2011

പ്രവാസികള്‍ക്ക് നഷ്ട്ടമാവുന്ന കുഞ്ഞു മുഹമ്മദിക്കയുടെ കാപ്പി ,പായസം

കുഞ്ഞി മുഹമ്മദ്‌ ഹാജി എന്നാ പ്രവാസിയെ കുറിച്ച് ജിദ്ധയിലെ ഷറഫിയയിലുള്ളവര്‍ക്ക് ഞാന്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല... 


പ്രവാസ ജീവിതം മതിയാക്കി അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയാണ് എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷത്തോടൊപ്പം ചെറിയൊരു സങ്കടവുമുണ്ടാവും അദ്ദേഹത്തെ അറിയുന്നവര്‍ക്ക് .
                  .കാരണം ഷറഫിയ്യ  എന്ന സ്ഥലത്ത് വ്യഴായ്ച്ചകളിലും വെള്ളിയഴ്യ്ച്ചകളിലും ഒത്തു കൂടുന്ന പരശ്ശതം പ്രവാസികള്‍ക്ക് കുഞ്ഞി മുഹമ്മത്ക്ക അത്രയ്ക്ക്  സുപരിചിതനാണ് ... ആദ്യമായി ഷറഫിയ്യയില്‍ ചെല്ലുമ്പോള്‍ സുഹൃത്തിന്റെ വക ഒരു പായസത്തിലൂടെ ആണ് അദേഹത്തെ പരിചയപ്പെടുന്നത് ..
                എനിക്ക് പായസം വേണ്ടെന്നു ഞാന്‍ പറഞ്ഞെങ്കിലും അവനെന്നെ നിര്‍ബന്ധിപ്പിച്ചു വാങ്ങിപ്പിച്ചു... 
              
                    പൈസയും വാങ്ങി അദ്ദേഹം പോകുമ്പോള്‍ അവനെന്നോട് പറഞ്ഞു ....എനിക്കും  പായസം വേണ്ടിയിട്ടല്ല ഞാന്‍ വാങ്ങിയത് . കാക്ക ഒരു പാട് കഷ്ട്ടപ്പാടുകളും  മറ്റുമുള്ള മനുഷ്യനാണ് .പക്ഷെ ഈ പ്രായത്തിലും  മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടി യാചിക്കാന്‍ പോകാതെ...സ്വന്തമായി അധ്വാനിച്ചു ജീവിതത്തിനുള്ള വക തേടുകയാണ് അദ്ദേഹം ... ഒരു പാട് പ്രാരാബ്ധങ്ങളുള്ള അദ്ധേഹത്തിന്റെ ജീവ വായു ശരഫിയയിലെത്തുന്ന നമ്മെ പോലുള്ള ആളുകളുടെ ഒരു റിയാലും രണ്ടു റിയാലും ഒക്കെയാണ് . അതയാള്‍ക്ക്‌ ഒരു മുതല്ക്കൂട്ടാവുമെന്നു കരുതിയാ ആവശ്യമില്ലതിരുന്നിട്ടും ഞാന്‍വാങ്ങിയത്.. കയ്യില്‍ ഇനി ചില്ലറ ഇല്ലെങ്കിലും {ഒരു പക്ഷെ പൈസ തന്നെ ഇല്ലെങ്കിലും  }  നിങ്ങളെന്റെ കുട്ടികളല്ലേ...കുടിച്ചോളി.......... എന്ന് പറഞ്ഞു വാരിക്കോരി തരുന്ന സ്നേഹമഹിയായ സ്വഭാവമാണ് ഇദ്ധേഹത്തിനുല്ലത്..  


                  സ്നേഹിതന്റെ ഈ വാക്ക് കേട്ടത് മുതല്‍ ഷറഫിയയില്‍ വന്നാല്‍ പിന്നെ എന്തെങ്കിലുമൊക്കെ അദ്ധേഹത്തിന്റെ അടുത്ത് നിന്ന് വാങ്ങിക്കുടിക്കല്‍ പതിവാക്കി ....


                        ഈ കച്ചവടത്തിനിടയില്‍ ഒരു പാട് പ്രയാസങ്ങളും മറ്റും അദ്ദേഹത്തിനു നേരിടേണ്ടി വന്നപ്പോഴെല്ലാം നല്ലവരായ പ്രവാസി സുഹൃത്തുക്കള്‍ അദ്ധേഹത്തെ സഹായിച്ച കഥകള്‍ അദ്ദേഹം തന്നെ പല തവണ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്...


                 ഒരു പരിചയവുമില്ലാത്ത്തവര്‍ ആണെങ്ങില്‍ പോലും കുഞ്ഞു മുഹമ്മദിക്ക നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും ഒക്കെ അന്ന്വേഷിച്ചു പോകുമ്പോള്‍ നാട്ടിലെ ഏതോ നാല്‍ക്കവലയിലാണ് നമ്മള്‍ എന്ന് തോന്നിപ്പോകും  . ഷരഫിയയില്‍ ഉള്ളവരെല്ലാം എന്റെ  നാട്ടുകാര്‍ എന്നമട്ടാണ് അദ്ദേഹത്ത്നു.... 


                          നല്ല സ്വാതിഷ്ടടമായ ചുക്ക് കാപ്പിയുടെയും പായസത്തിന്ടെയുമൊക്കെ ഗ്രഹാതുരത്വം പ്രവാസികള്‍ { പ്രത്യേഗിച്ച് മലയാളികള്‍ } അറിയുന്നത് കുഞ്ഞു മുഹമ്മതിക്കയുടെ കൈകളിലൂടെയാണ്‌ ..... 


                എട്ടു വര്‍ഷത്തോളമായി അദ്ദേഹം സൌദിയില്‍ വന്നിട്ട് . ഒരിക്കല്‍ പോലും നാട്ടില്‍ പോകാത്തതിലുള്ള വേദന പുഞ്ചിരി തുകുന്ന അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കുക പ്രയാസമാണ് ...


                     സൌദിയോടും  പ്രിയപ്പെട്ട ശരഫിയ്യയോടും വരുന്ന മാര്‍ച്ചോടെ വിട പറയണമെന്ന അഭിലാഷത്തോടെ ഈ ജോലി വിശ്വസ്തതയോടെ ഏല്‍പ്പിക്കാന്‍  പറ്റിയ ഒരാളെ അന്വേഷിക്കുകയാണ് അദ്ദേഹം...........


                        ഇനിയും ആ രുചികളെല്ലാം ഷരഫിയ്യയില്‍ ഉണ്ടാവണം എന്ന ആഗ്രഹത്തോടെ   പുതു തലമുറയില്‍ ആരെയാണാവോ..അദ്ദേഹം ഈ ജോലി ഏല്‍പ്പിക്കുന്നത് ....!!.

  കുഞ്ഞി മുഹമ്മദിക്കക്ക് ജീവിതകാലം മുഴുവന്‍  നല്ലത് വരട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം .....

Tuesday, January 4, 2011

തേക്കിന്‍റെ നാട്ടിലൂടെ...... {ചരിത്ര കാഴ്ചയിലൂടെ }

             വേരുതെയിരിക്കുംബോഴുള്ള  ഹോബിയാണ് യാത്രകള്‍ ....  അത് മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ നടന്ന ചരിത്രമില്ല  എന്‍റെയും കൂട്ടുകാരുടെയും  അനുഭവത്തില്‍....
          ഇന്നൊരു യാത്ര പോയി....വിദൂരത്തെക്കോന്നുമല്ല..കാണാവുന്ന ദുരത്തെക്ക്.... നിലമ്പൂരിന്‍റെ തേക്കിന്‍ വിസ്മയ ലോകത്തേക്ക് ..... ഒന്ന് വിളി കേള്‍ക്കാവുന്നത്ര അരികെയാനെങ്ങിലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ ...... അതിനൊരു പരിഹാരമായിട്ടെങ്ങിലും ഒരു സന്ദര്‍ശനം ....അതാണ്‌ ഉദ്ദേശം . പ്രവാസ ജീവിതത്തില്‍ ഈ ഒരു തേക്കിന്‍ മഹിമ ഒരുപാട് തവണ അഭിമാനത്തോടെ എടുത്തു പ്രയോഗിച്ചിട്ടുണ്ട് പല സന്ദര്‍ഭങ്ങളിലും .........
           .കോഴിക്കോട് -ഊട്ടി ഹൈവേയില്‍ നിലമ്പൂരില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തേക്ക്‌ മ്യുസിയത്തിലെത്താം .

            നമുക്കാദ്യം തേക്ക് മ്യുസിയത്തിലെക്ക് പോകാം ...

                
                          കവാടം കടന്നെത്തുന്നത് അതിമനോഹരമായ സ്ത്രീ  ശില്പത്തിന്‍റെ മുന്നിലാണ് 
         . 
                     ഒന്ന് കൂടെ അടുത്തൊരു ഫോട്ടോയെടുക്കാം.. കൂസാറ്റുകാര്‍ ഇത് കാണാതിരിക്കട്ടെ ..?!?!.. കണ്ടാല്‍ തീര്‍ന്നു ഈ ശിപത്തിന്‍റെ കാര്യം ..!!!!


        ഇനി മ്യുസിയത്തിനകത്തെ കുറച്ചു കാഴ്ചകള്‍ കാണാം....




 
 ഇവന്‍ പണ്ട് പുലിയായിരുന്നു കെട്ടോ...! ഇപ്പൊ പൂട മാത്രമേ ഉള്ളു ...!!{ തേക്കിന്‍റെ കുറ്റി വേരോടെ പിഴുതെടുത്ത്തത് }

     ഇനി ഇതിനൊക്കെ കാരണക്കാരനായ ആളെ കാണണ്ടേ....കനോലി സായിപ്പിനെ . ദേ....നോക്ക്..

എന്തിന്‍റെ പേരിലാനെങ്ങിലും എന്തിനു  വേണ്ടിയായിരുന്നെങ്ങിലും  കനോലി സായിപ്പ്  ഈ ചെയ്തത് ഒരു
 ലോക മഹാ സംഭവം തന്നെ ..!!!!



                   പുറത്ത് കണ്ണിനു കുളിര്‍മയേകുന്ന ഉദ്ധ്യാനങ്ങള്‍ ..... കല്യാണത്തിന്‍റെ  ഔട്ട്‌ ഡോര്‍ ഷൂട്ടിങ്ങിന് പറ്റിയ ലൊക്കേഷനുകള്‍ ..!! ഹാ ഹ ഹ ഹ ....



            
                     ഇനി നമുക്ക് കനോലി പ്ലോട്ടിലെ തേക്ക് പ്ലാന്‍റെഷനിലേക്ക്  പോകാം...
  
    .  ഫോറെസ്റ്റ് ഓഫീസില്‍ നിന്നോരാള്‍ക്ക് 10  രൂപയുടെ ടിക്കെറ്റെടുത്ത് ..നേരെ പുഴയിലേക്ക് വെച്ച് പിടിക്കുക  അവിടെ ചെന്ന് ചാലിയാറിന് കുറുകെ  തുക്കുപാലത്ത്തിലൂടെ ഒരു അക്കരെ യാത്ര ....                              {കുറച്ചു   വര്‍ഷങ്ങള്‍ക്കു മുന്ബായിരുന്നെങ്ങില്‍ രസകരമായ തോണി യാത്ര നടത്താമായിരുന്നു ...}

                                  ചാലിയാറിന്‍റെയും  തുക്കുപാലത്തിന്‍റെയും ചില സുന്ദര ദൃശ്യങ്ങള്‍




                              
                              പേടിക്കണ്ട ഞാന്‍ തന്നെയാ.....!!!


                        
                                    തുക്കു പാലം കടന്നാല്‍ പ്ലാന്‍റെഷനായി ...


      
 ഇവനാണ് ഇപ്പോഴത്തെ പുലി..... ലോകത്തിലെ ഏറ്റവും  വലിയ തേക്ക്‌.....TREE NO :23    46.5  മീറ്റര്‍     ഉയരവും  420 സെന്റി മീറ്റര്‍ വണണവുമുണ്ട് ഇവന് .. { 2008 ലെ കണക്കാണിത് }


                            ഞാന്‍ അവനെ താങ്ങിയതോ .. അവന്‍ എന്നെ  താങ്ങിയതോ ....ആ....
  ]
                              ദേണ്ടെ ......ലെവനും താങ്ങുന്നു .......

                    ലേലത്തിന് വെച്ചിരിക്കുന്ന തേക്കിന്റെ  ലോട്ടുകള്‍ കണ്ടൊരു മടക്കയാത്ര.........


                                          .............ശുഭം.................  

Sunday, January 2, 2011

കുടുംബം കലക്കുന്ന എസ്.എം.എസ്

    ന്യൂ ഇയര്‍ ആഘോഷിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാനായി രണ്ടു  ദിവസമായി  സുഹൃത്തിനെ മൊബൈലില്‍ ട്രൈ ചെയ്തിരിരുന്നു ...
                           ആള് ഫോണെടുക്കുന്നില്ല .... ഇന്ന് രാവിലെ കണ്ടു മുട്ടിയപ്പോള്‍ ദേ.... അവന്റെ  മുഖം അച്ചുതാനന്തനെ  കണ്ട പിണറായിയെ പോലെ യായിരിക്കുന്നു ..... !!യേത് ...?  ആ.. അങ്ങനന്നെ ...!
        
   ഡോ...നീ കാര്യം പറയടൈ ......ഞാന്‍ കേറി മുട്ടി .          
          
    ഈശ്വര!!!! ലെവന്‍ അങ്ങനെത്തന്നെ നില്‍ക്കുന്നു ....  
        
          ഇവനിതെന്തു പറ്റി...മിണ്ടുന്നില്ലല്ലോ ....!!

           ദൈവമെ.....ഇനിയിവന്റെ തൊണ്ടയുടെ ട്രിഗാള്‍മെന്‍റ് എങ്ങാനും  അടിച്ചു പോയോ...... ?
 
         എന്തായാലും കാര്യം അറിയണമല്ലോ ....... അതിനൊരു  മാര്‍ഗമേ  ഉള്ളു ....... അവനെ പ്രീതിപ്പെടുത്തുക .... അതിലവന്‍ വായ്‌ തുറക്കും  ഉറപ്പാ.... ഉടനെ  വച്ച് കാച്ചി 
        
                  " എടാ.... പ........ടെ    മോനെ നിനക്കെന്തേ  വായില്‍ നാക്കില്ലേ ...". ഞാനവനെ  പ്രീതിപ്പെടുത്തി 
        
                 ഉടന്‍ കിട്ടി @$@$@$@$ എന്നെ പ്രീതിപ്പെടുത്തിയ  മറുപടി .....                        സോറി ..അതിവിടെ  പറയാന്‍ കൊള്ളില്ല .!!!!
           
           നിന്നെ രണ്ടു ദിവസമായിട്ടു കിട്ടുന്നില്ലല്ലോ ......നിന്‍റെ മോബൈലെന്നാടാ ചത്തു പോയോ ...... ഞാന്‍  അടുത്ത അസ്ത്രം തൊടുത്തു ......
            
                  അതിനു മറുപടി എന്‍റെ ചെകിടടച്ച്ചുള്ള അടിയായിരുന്നു ...                                                               എന്‍റെ കര്‍ത്താവേ..... *******ഞാന്‍ നിലവിളിച്ചു പോയ്‌ .. !!!!! കഴിഞ്ഞ ക്രിസ്മസിന് പോലും ഞാന്‍ ഇത്രേം നക്ഷത്രം****** ഒരുമിച്ചു കണ്ടിട്ടില്ല .......... ഇതെന്തു പുകില് !!!!!
              ഇനിയവിടെ നിന്ന് വരാനുള്ള  ക്രിസ്മസിന്റെ നക്ഷത്രം  കൂടി  മുന്‍കൂറായി  വാങ്ങേണ്ടല്ലോ  എന്നോര്‍ത്ത് സ്ഥലം വിട്ടു .......
   
                 വഴിയില്‍ വെച്ച് മറ്റൊരു കൂട്ടുകാരനെ കണ്ടപ്പോള്‍  ലെവനാണ്  ഈ ഭൂകമ്പത്തി ന്‍റെ കാര്യം പറഞ്ഞത് ... പറ്റിച്ചതൊരു  ന്യൂ ഇയര്‍ എസ്‌ എം എസാ......
      ഞാനവനൊരു എസ്.എം എസ് അയച്ചിരുന്നു 
            
                                    ആദ്യം അത് നോക്കു:-
                   """""നമുക്ക് പിരിയാന്‍ സമയമായി . നിന്നോടോത്ത്തുള്ള കുറച്ചു നല്ല നാളുകള്‍ എനിക്കൊരുപാട് ഓര്‍മ്മകള്‍ നല്‍കി .നിന്‍റെ സന്തോഷത്തിലും  ദുഖത്തിലും എല്ലാം എനിക്കും പങ്കു ചേരാന്‍ കഴിഞ്ഞ ദിവസങ്ങളാണ് കടന്നു പോയത് .കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷമായുള്ള നിന്‍റെ സാമീപ്യം എന്നെ ഒരു പാട് ആനന്ദം കൊള്ളിച്ചു ... ...പക്ഷെ വയ്യ ..നമുക്ക് പിരിയാന്‍ നേരമായിരിക്കുന്നു.. ഇനി നമ്മള്‍  കാണില്ല ..എന്‍റെ ഈ അവസാന  ദിവസങ്ങളില്‍ ഒരു  കുഞ്ഞിനേയും ഞാന്‍  നിനക്ക് സമ്മാനിച്ചു  നീ അവനെയും കാത്തിരിക്കുകയാണെന്ന് എനിക്കറിയാം ... എന്നാലും കുറച്ചു ദിവസങ്ങള്‍ കൂടി നീ എന്നെ ഓര്‍മിക്കും  എന്ന വിശ്വാസത്തോടെ വിട പറയട്ടെ . ""                                                                                                                                                                                      ......... ഇതാണ് സാധനം ...!!!!!!
                
              ഞാനി ..മെസ്സേജ് ഫോര്‍വേഡ് കളിച്ചതാണ് .. 

            ഈ എസ്‌ .എം.എസ്‌.അയച്ച സമയത്ത് മൊബൈല്‍ അവന്‍റെ ഭാര്യയുടെ അടുത്തായിരുന്നു.. അവളിതു വായിച്ചു..!!! 
          
               "മുല്ല" എന്ന എന്‍റെ nickname ആണ് അവന്‍ ഫോണില്‍ കൊടുത്തിരുന്നതും ... ..പോരെ ....പൂരം..!!!!
 
             തനി നാട്ടിന്പുരത്തുകാരിയായ  അവന്‍റെ ഭാര്യ ഇതെല്ലാം വായിച്ചാല്‍ ഉണ്ടാകുന്ന  അവസ്ഥ ..... അവളുടെ ഒറിജിനല്‍ രൂപം കണ്ട ദിവസമായിരുന്നു അന്നവന് ..... രണ്ടു ദിവസമായിട്ടു അവള്‍ പിണക്കത്തില്‍ ആയിരുന്നത്രെ ..........
        
              ഈ മെസ്സേജ്  സുക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ്  എനിക്ക് തന്നെ അതിന്റെ കാരണം മനസ്സിലായത് .... 
            
                  പെണ്‍ബുദ്ധി പിന്‍ബുദ്ധി  എന്നാണ് എല്ലാരും പറയാറുള്ളത്...അനുഭവം സാക്ഷി!! ഇനി ഞാനത് വിശ്വസിക്കില്ല ..പെണ്‍ബുദ്ധി മുന്‍ബുദ്ധി തന്നെ .......
                          
                  ഇത്രയൊക്കെ സംഭവിച്ചിട്ടു അവനെന്നെ കൊന്നില്ലല്ലോ ....... അത് തന്നെ അത്ഭുതം !!!!!!!!!!! ....
                         .................................ശുഭം..............................