Powered By Blogger

Friday, February 11, 2011

"സുഹൃത്ത് സ്മരണ "


ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ശനിയാഴ്ച രാവിലെ.....
      
                തലേ ദിവസം വെള്ളിയാഴ്ച ലീവായത് കൊണ്ട് ഒരു പാട് വൈകിയാണ് രാത്രി ഉറങ്ങാന്‍ കിടന്നത്...2 മണി കഴിഞ്ഞു കാണും ഉറങ്ങുമ്പോള്‍ ..
          
           ഉറക്കത്ത്തിനിടയിലെ പതിവ് ശീലമായ മൂത്രമൊഴിക്കല്‍ കര്‍മത്തിനായി എണീറ്റ് തിരിച്ചു വന്നു കിടക്കാന്‍ നേരം മൊബൈലില്‍ ഒന്ന് ക്ലിക്കിയപ്പോള്‍ സമയം രാവിലെ ഒരു അഞ്ചര മണി. ഉടനെയാണ്  മറ്റൊരു കാര്യം ശ്രദ്ധയില്‍ പെട്ടത് .ഫോണിലേക്ക്  ഒരു പാട് മിസ്സ്‌ കാള്‍ വന്നിരിക്കുന്നു ... മൊബൈല്‍ സൈലെന്റ് ആയതു അറിയാതിരുന്നതാണ് ..
           സാധാരണ നാട്ടില്‍ നിന്നും മറ്റും ഒരുപാട് ആവശ്യമില്ലാത്ത വിളികള്‍ വരാറുണ്ട്..
                    
                               ഇത് പക്ഷെ അവരൊന്നും അല്ല ..!!
        
            ജിദ്ദയില്‍ തന്നെയുള്ള  പ്രിയ സുഹൃത്ത് അന്‍വറിന്റെ കോളാണ് ... !!?
      
             എന്റെ ജോലിയുടെ സമയവും സ്വഭാവവും എന്റെ ഉറക്ക സമയവും ഒഴിവു സമയവും എല്ലാം അറിയുന്നവന്‍ ...ഒരു കാര്യവുമില്ലാതെ  വെറുതെ അവന്‍  ഈ സമയത്ത് തന്നെ ശല്യപ്പെടുത്തില്ല ....
                  !!!! മനസ്സില്‍  ഒരു കൊള്ളിയാന്‍ മിന്നി ..!!!      
      
               പെട്ടെന്ന് വീട്ടുകാരെയും  മനസ്സിലേക്ക് കടന്നു വന്ന നാട്ടുകാരെയും ഓര്‍ത്തു ......
             "പടച്ചവനെ ...... ആര്‍ക്കും ഒരു അപകടവും വരുത്തല്ലേ".... മനസ്സില്‍ ഇങ്ങനെ പ്രാര്‍ഥിച്ചു കൊണ്ട്  റൂമില്‍ നിന്ന് വെളിയിലിറങ്ങി തിരിച്ചു അവനെ വിളിച്ചു ..
              
              ഫസ്റ്റ് റിങ്ങില്‍ തന്നെ ആള് ലൈനില്‍ ..
 മാഷേ .. എന്താടാ...എന്തിനാ നീ മിസ്സ്‌ അടിച്ചത് ...??

മറുപടി : ഞാന്‍ മിസ്സടിച്ചതല്ല .നിന്നെ വിളിച്ചതാ.... നീ പക്ഷെ  ഫോണെടുക്കുന്നില്ല ..

ആട്ടെ ..എന്താ സംഭവം.ഞാന്‍ ചോദിച്ചു

 അപ്പൊ നിന്നെ വേറെയാരും വിളിച്ചില്ലേ ..?

 ഇല്ല...!..ഞാന്‍ പറഞ്ഞു .

    അന്‍വര്‍ :: എടാ നമ്മുടെ സിദ്ധിക്കുട്ടി {സിദ്ധീഖ് } പോയെടാ.....!!!!

        ഞാന്‍ :::ഏതു സിദ്ധിക്ക് ?!! .... നമ്മുടെ സിദ്ധിക്കുട്ടിയോ ...?!!

  അന്‍വര്‍ ::അതേടാ....

        !!!  "ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍ "  !!!!
        
                എന്റെ സപ്ത നാഡികളും തളര്‍ന്നു പോയി ..!!!!!!!
        
       പിന്നീട് അവന്‍ പറഞ്ഞത് ഞാന്‍ കേള്‍ക്കുയല്ലാതെ എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല....
            
                  നൈബറായ സുഹൃത്ത്‌ ഹമീദ്ക്കാനെയും കൂട്ടി ജിദ്ധയിലെ കിംഗ്‌ ഫഹദ് നാഷണല്‍ ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ മനസ്സിലേക്ക് തിരമാലപോലെ  ഒരായിരം ഓര്‍മ്മകള്‍ ഇരമ്പിഎത്തുന്നു.
            
           ഒരു  വേലി അതിര് തീര്‍ക്കുന്ന രണ്ടു വീടുകള്‍ എന്റെയും അവന്റെയും ..ഒരു നിര്‍ധന കുടുംബം .. പക്ഷെ സൌഹൃദത്തെ ഒന്നിനും അതിര് തിരിക്കാന്‍ കഴിയില്ലല്ലോ ...ഒരുമിച്ചു കളിച്ചു പഠിച്ചു വളര്‍ന്നവര്‍...എല്ലാറ്റിലും ഒരുമിച്ചുണ്ടായിരുന്നവര്‍ ... അവന്റെ ആ ചിരി മാത്രം മതി എല്ലാവരെയും അവന്റെ വലയില്‍ വീഴ്ത്താന്‍ .....കഠിനാദ്ധാനി..കുടുംബത്തിനും നാട്ടിനും പ്രിയപ്പെട്ടവന്‍ ......
                
                ഞാന്‍ ഗള്‍ഫിലേക്ക് പോരുന്ന സമയത്ത് യാത്ര പറഞ്ഞപ്പോള്‍ വിതുംബിക്കരഞ്ഞവന്‍.കാരണം ഗള്‍ഫിലൂടെ ഞങ്ങള്‍ക്ക്  അവന്റെ രണ്ടാമത്തെ ജെഷ്ട്ടനെ നഷ്ട്ടമായിട്ടു കുറഞ്ഞ കാലമേ ആയിട്ടുണ്ടായിരുന്നുള്ളൂ  { അത് പിന്നീട് പറയാം }..ആ ഓര്‍മ്മകള്‍ അവനെ വല്ലാതെ തളര്‍ത്തിയിരുന്നു ...{ ഇപ്പൊ അതെ വിധിയിലൂടെ അവനും }

          കാലത്തിന്റെ സഞ്ചാരത്തിനിടയില്‍ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ വേണ്ടി ഇപ്പോള്‍ അവനും ഗള്‍ഫിലെത്തിയിട്ടു കഷ്ട്ടി ഒരു മാസമേ ആകുന്നുള്ളൂ ...
 ജിദ്ദയില്‍ വന്നിട്ട് കണ്ടിരുന്നില്ല... ജോലിത്തിരക്കിനിടക്ക് രണ്ടു പേര്‍ക്കും അതിനു സാധിച്ചില്ല എന്നതാണ് സത്യം ...
           മരിക്കുന്നതിന്റെ തലേ ദിവസം വെള്ളിയാഴ്ച ശരഫിയയില്‍ വെച്ച് കണ്ടു മുട്ടാം എന്ന് ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ . ഓക്കേ.. എന്നാ ഞാന്‍ അവിടെ വരാം എന്ന് പറഞ്ഞവന്‍ .
 
       വൈകീട്ട് അവന്റെ മൊബൈലില്‍ അടിച്ചിട്ട് എടുക്കുന്നില്ല .. കുറച്ചു നേരം കൂടി ശരഫിയയില്‍ കാത്തിരുന്നപ്പോള്‍ അവന്റെ റൂമിലുള്ള അവന്റെ ബന്ധുക്കളായ  ജാഫറും കുഞ്ഞിപ്പയും വന്നപ്പോള്‍ സിദ്ധിക്കുട്ടി  എവിടെ എന്ന് അന്വേഷിച്ചു.
        
          അവര്‍ പറഞ്ഞു.. അവന്‍ ഇന്ന് ഉംറക്ക്  പോയിരുന്നു... ജുമുഅ  കഴിഞ്ഞിട്ടാണ് ഹറമില്‍ നിന്ന് പോന്നത് ....കുറച്ചു ക്ഷീണംഉണ്ടെന്നു പറഞ്ഞു . ഇന്ന് വരാന്‍ കഴിയില്ലെന്നും അടുത്താഴ്ച കാണാം എന്നും  നിങ്ങളോട് പറയാന്‍ പറഞ്ഞു ..
    ഒരു പക്ഷെ  ജീവനോടെ അവനെ കാണാനുള്ള വിധി ഞങ്ങള്‍ക്കുണ്ടായില്ല എന്ന് കരുതാം...
  
       വാഹനം ഹോസ്പിട്ടലെത്തിയപ്പോയാണ് ഓര്‍മകളില്‍ നിന്നുമുക്തനായത് ....
           മോര്ച്ചരിയുടെ ഭാഗത്തേക്ക് ചെന്നപ്പോള്‍ നാട്ടുകാരെല്ലാം അവിടെയുണ്ട് .....എല്ലാവരിലും ഒരു മൂകത തളം കെട്ടിനില്‍ക്കുന്നു..    കുറച്ചു കഴിഞ്ഞപ്പോള്‍ ബോഡി കാണാനുള്ള സൗകര്യം ആശുപത്രി അധികൃതര്‍ ചെയ്തു തന്നപ്പോള്‍ എല്ലാവരും ഉള്ളിലേക്ക് പോയി ..ഞാനും ചെന്നു.....
         പട പടാ  എന്ന് മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ ഒന്നേ നോക്കിയൊള്ളൂ .... വേഗം അവിടെ നിന്നും ഇറങ്ങി പോന്നു .... അതിലേറെ അവിടെ നില്‍ക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല ..                      
     തലേന്ന് വിളിച്ചു സംസാരിച്ച ഞങ്ങളുടെ സുഹൃത്തിനെ ഇപ്പൊ കാണുന്നത് ചേതനയറ്റ ശരീരത്തോടെ .............
                    പടച്ചോനെ.........ഞങ്ങളില്‍ ഒരാള്‍ക്കും ഇനി ഇങ്ങനത്തെ ഗതി വരുത്തല്ലേ .......
      
              ---അവനു റബ്ബ് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ ......അമീന്‍----

No comments:

Post a Comment