Powered By Blogger

Saturday, February 22, 2014

കേരള സ്ട്രൈക്കേഴ്സിനെന്താ കൊമ്പുണ്ടോ..??









ഒരു വിമാനത്തിൽ യാത്രക്കാർ പാലിക്കേണ്ട സാമാന്യ മര്യാദ പാലിച്ചില്ല എന്ന കാരണം കൊണ്ട് മാത്രം വിമാന ജീവനക്കാർക്ക് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിടാം 

സെലിബ്രിറ്റികളായത്‌ കൊണ്ട് കേരള സ്ട്രൈക്കേഴ്സ്  താരങ്ങൽക്കുവേണ്ടി അതിൽ വിട്ടുവീഴ്ച ചെയ്യണമെന്നൊന്നും  സിവിൽ ഏവിയേഷൻ നിയമത്തിൽ പറഞ്ഞിട്ടില്ല .

 താരങ്ങളല്ലാത്ത മറ്റു പല യാത്രക്കാരും വിമാനത്തിൽ ഉണ്ടാകും. അത് കൊണ്ട് തന്നെ ലൊക്കേഷനുകളിൽ കാട്ടിക്കുട്ടുന്ന പേക്കൂത്തുകൾ പോലെ വിമാനത്തിലും ആവർത്തിക്കുന്നത് തികഞ്ഞ മര്യാദ കേടാണ്..

ഒരു കളിക്കളമോ അതിലെ കാണികളോ അല്ല വിമാനവും അതിലെ യാത്രക്കാരും എന്നിരിക്കെ തന്നെ എന്തിനു വേണ്ടിയാണ് കൂക്കുവിളികളും ( ആർപ്പുവിളികളും ) പൊട്ടിച്ചിരികളും  തമാശകളും ..?

ഇതിലെ മറ്റൊരു കാര്യം വിമാനം പുറപ്പെടുന്നതിനു മുൻപുള്ള സുരക്ഷ നിർദേശങ്ങൾ വിശദീകരിച്ചപ്പോഴാണ് താരങ്ങൾ ഇങ്ങനെ ചെയ്തത് എന്നാണ്..!!!!

ഇതിനർത്ഥം  ( ഹ്ഉം..ഹ്ഉം...)  ഒരു പാട് വിമാന യാത്ര ചെയ്ത ഞങ്ങൾ ഇത് പാട് കേട്ടിട്ടുണ്ട് എന്നു കിലുക്കത്തിൽ ഇന്നസെന്റു പറയുന്നപോലെയല്ലേ എന്നൊരു സംശയം ഇല്ലാതില്ല ..?!

മാപ്പ്  എഴുതി നൽകിയാൽ പ്രശ്നം തീരുമെന്ന  പൈലറ്റിന്റെ ആവശ്യം ഇവർ അംഗീകരിച്ചിരുന്നു എങ്കിൽ വാർത്തക്ക്‌  ഇത്ര പ്രാധാന്യം വരില്ലായിരുന്നു..
തെറ്റ് ചെയ്താൽ ആരായാലും അതിനുള്ള പ്രയാശ്ചിത്തം ചെയ്യണം.അതാണ്‌ മര്യാദ .

മത്സരത്തിന്റെ ആവേശം കാണിക്കേണ്ടത് കളിക്കളത്തിലും ഗ്യാലറിയിലുമാണ് അല്ലാതെ വിമാനത്തിലല്ല.

 പൊന്നു....." താരങ്ങളെ" ... വിമാനത്തിലെ മറ്റു യാത്രക്കാർ നിങ്ങളടെ കോപ്രായം കാണാനല്ല കാശ് കൊടുത്തു അതിൽ യാത്ര ചെയ്യുന്നത് .അതിൽ മാനസികമായി പല ചിന്തകളിലും മുഴുകി ഇരിക്കുന്നവരുണ്ടാകും രോഗികൾ ഉണ്ടാകും  അവർക്കൊക്കെ നിങ്ങളടെ  ഈ പേക്കുത്തുകൾ അസഹ്യമായി തോന്നിയാൽ അവരതു അധികൃതർക്ക്റി പ്പോർട്ട്‌ ചെയ്യും.
  അപ്പോഴും വിമാനത്തിലെ ജീവനക്കാരാകും  വിശദീകരണം നല്കേണ്ടി വരിക ..

ആയിരക്കണക്കിനു ആളുകള് ശ്രദ്ധിക്കുന്നവർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടാവാം...  എന്നു വച്ച് എന്ത് തോന്നിവാസവും കാണിക്കാമെന്നാണോ..?

Friday, February 21, 2014

ജമാഅത്ത് അമീറിന്റെ രോഷം ..( രോദനം )

   
                   
ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ പിറന്നു വീഴുമ്പോൾ  
 " ഹുകൂമത്തെ ഇലാഹി { അല്ലാഹുവിന്റെഭരണം }...യായിരുന്നു അവരുടെ ലക്‌ഷ്യം .  

    ആ തന്ത്രം ക്ലച്ചു പിടിക്കാതായപ്പോൾ അടവൊന്നു മാറ്റി പിടിച്ചു . പിന്നീടു  " ഇഖാമത്തുദ്ദീൻ "{ദീനിന്റെ സംസ്ഥാപനം } എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കാൻ  ഇറങ്ങി  ഇപുരപ്പെടുകയായിരുന്നു  സംഘടന...

    ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീർ  ടി.ആരിഫലിയുടെ കേരള സർക്കാരിനെതിരെയുള്ള ഇപ്പോഴത്തെ രോഷം കണ്ടാൽ തോന്നും ടിയാന്റെ സംഘടനയുടെ പ്രവർത്തനം  മേൽപറഞ്ഞ അടിസ്ഥാന തത്വങ്ങളിൽ നിന്നെല്ലാം മാറി  
പുതിയൊരു പ്രവർത്തന മേഖല രൂപീകരിച്ചിരിക്കുന്നു എന്ന്.. !!!!!!
   
  കാരണമെന്തെന്നു ചോദിച്ചാൽ ഇവരുടെ ഭരണ ഘടനയിലെ അടിസ്ഥാന തത്വങ്ങലുമായി 
ഇപ്പോഴുള്ള ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥകൾ ഒരു തരത്തിലും ഒത്തു പോകില്ല .
  
  മുസ്ലിംകൾ ഇന്ത്യയിൽ ഇപ്പോഴുള്ള ഗവണ്‍മെന്റു സിസ്റ്റത്തിന്റെ ഭാഗമായി ജോലി എടുക്കുവാനോ.. ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ജീവിക്കുവാണോ.. പാടില്ലെന്ന്  {നിഷിദ്ദമാണെന്ന്} വാദിച്ചിരുന്ന ഒരു പാർട്ടിയാണ് ജമാഅത്തെ ഇസ്ലാമി..
    
     കുറച്ചു കാലം മുൻപ് വരെ അവർക്കൊരു  സംഘടനയുണ്ടായിരുന്നു 'സിമി' { SIMI }. പഴയ സിമിക്കാരാണ്‌ ഇപ്പോഴത്തെ കേരള അസിസ്റ്റന്റു "അമീറും" മറ്റും.
   
   സംഘടനയുടെ പ്രവർത്തനം ഇന്ത്യൻ ഭരണ ഘടനയുടെ വ്യക്തമായ ലംഘനം നത്തുന്നു  എന്ന് കണ്ടപ്പോൾ 'സിമി' എന്ന സംഘടനയെ തന്നെ മുഴുവനായിട്ടങ്ങു പടിയടച്ചുപിണ്ഡം വെച്ചു കേന്ദ്ര സർക്കാർ.

 ഇപ്പോൾ അതിന്റെ പുതിയൊരു വേർഷനാണ്   " സോളിഡാരിറ്റി " യിലൂടെ കേരളത്തിൽ ഉദയം കൊണ്ടത്‌.{ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ....!!! }

 'കേരള അമീർ' സർക്കാരിനെതിരെ തിരിയാനുള്ള ഇപ്പോഴത്തെ ഒരു കാരണം 
 ഹൈകോടതിയിൽ  സർക്കാർ നല്കിയ ഒരു അഫിഡവിറ്റ് { സത്യവാങ്ങ്മൂലം } ആണ്.

 ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ പ്രത്യക്ഷത്തിൽ തീവ്രവാദമൊന്നും കണ്ടെത്തിയിട്ടില്ലെങ്ങിലും സംഘടനയുടെ ആശയങ്ങൾക്ക് ഇന്ത്യൻ ഭരണ ഘടനയുമായി യോജിച്ചുപോകാൻകഴിയില്ലഎന്നും
 ഗവണ്‍മെന്റു ജോലികളിലും മറ്റും പ്രവർത്തകർ ഭാഗവാക്കാകാൻ  പാടില്ല എന്ന പഴയ പല്ലവികൾ തന്നെയാണ് ഇപ്പോഴും (പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും}  പരോക്ഷമായി  ജമാഅത്തിന്റെ ആശയങ്ങൾ എന്നും അവരുടെ തന്നെ  ഉദ്ധരണികൾ  ആവര്ത്തിക്കുന്നു ...
ഇതിന്റെ രത്നച്ചുരുക്കമാണ്‌  സർക്കാർ കോടതിയിൽ നല്കിയിട്ടുള്ളത് ..!!!{  പുതിയത് എന്താണാവോ.. ?   അറിയില്ല. കാരണം  ഇപ്പൊ അവർ  കാലത്തിനനുസരിച്ചു കോലം മാറാൻ പഠിച്ചു കൊണ്ടിരിക്കുകയാണല്ലോ...!!!!}  
  
                   പക്ഷെ സർക്കാർ നല്കിയ ഈ അഫിഡവിറ്റിലെ കാര്യങ്ങളൊന്നും മാറിയതായോ.. പുതിയ സാഹചര്യമനുസരിച്ചു മാറ്റിയതായോ.. അല്ല ഇനിയെങ്കിലും മാറ്റുമെന്നോ എന്നൊന്നും  അമീറിന്റെ രോഷപ്രകടനത്തിൽ  കണ്ടില്ല .!!!!

  യഥാർത്ഥത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ ഭരണ ഘടനയുടെ തനിസ്വരൂപം കാണണമെങ്കിൽ നമുടെ തൊട്ടപ്പുറത്തെ രാജ്യമായ ബംഗ്ലാദേശിലേക്ക്.. അവിടുത്തെ സംഭവവികാസങ്ങളിലേക്ക് ഒന്ന് വെറുതെ കണ്ണോടിച്ചാൽ മതി ...

 ഇപ്പോഴത്തെ ഭരണത്തിൽ ഒരു സ്വാധീനവും  ഇല്ലാതിരുന്നിട്ട് കൂടി അവർ തെരുവുകളിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ നാം കണ്ടതാണ്...

 രാജ്യത്തെ ഭരണം തങ്ങൾക്കു വേണ്ടി പിടിച്ചടക്കാൻ  അയാൾ രാജ്യമായ പാകിസ്ഥാനുമായി ചേർന്ന് കൊണ്ട് 
ബംഗ്ലാദേശിലെ പാവപ്പെട്ട ജനങ്ങളെ കൂട്ടക്കുരുതി നത്തുകയും സർക്കാരിന്റെ സ്വത്തുക്കളെല്ലാം 
പിടിച്ചടക്കാൻ നോക്കുകയും  ചെയത നരാധമന്മാരയ ജമാഅത്തെ ഇസ്ലാമിയുടെ  തലമുതിർന്ന നേതാക്കന്മാരെ 
പിന്നീട് വന്ന അവിടുത്തെ ഭരണകൂടം പിടികൂടി  കൂട്ടിലാക്കുകയും നീതി നടപ്പിലാക്കി അവരെ വധശിക്ഷക്ക്  വിധേയരാക്കുകയും ചെയ്തപ്പോൾ  
അസഹിഷ്ണുതാ മനോഭാവത്തോടെ തെരുവുകൾ മുഴുവൻ കത്തിക്കാനും ആളുകളെ കൊല്ലാനും 
ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിക്കാർ  ഒരു മടിയുംകാണിച്ചില്ല ..!!!!
   
 ഭരണ തലത്തിൽ ഇടപെടാൻ കിട്ടിയ സ്ഥലങ്ങളിലൊക്കെ ഇതാണ് ജമാഅത്തെ ഇസ്ലാമിയുടെ തനി രൂപം..
 ഇവരതിനെ ഇസ്ലാമിലെ ജിഹാദിനോട് ഉപമിക്കുകയും ചെയ്യും .
പക്ഷെ  ഇതിനൊന്നും ഒരു ഇസ്ലാമിന്റെ തത്വശാസ്ത്രവും കൂട്ട് നില്ക്കുന്നില്ല എന്ന സത്യം ദീർഘ ദർശികളായ   ഇന്ത്യയിലെ മുസ്ലിം മത നേത്രത്വം രാജ്യത്തെ ജനങ്ങളെ ബോധവൽക്കരിച്ചത് കൊണ്ടാണ് ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമിക്ക് ഇത് വരെ   ക്ലച്ചു പിടിക്കാൻ സാധിക്കാത്തത്...

 ആരിഫലിക്കു  അവരുടെ ഭരണഘടന ഒന്ന് കൂടി പൊളിച്ചെഴുതിയിട്ട് പോരെ സര്ക്കാരിനെതിരെ ഇത്ര രോഷം കൊള്ളാൻ...?? 
   
   
    
     




  
  



   

Sunday, February 16, 2014

മി. തൊഗാഡിയ.. ഇത് കേരളമാണ്.!!!





ഇന്ത്യയിൽ 'വർഗീയത' എന്ന വിഷം ചീറ്റുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് പ്രവീണ്‍ തൊഗാഡിയ.

ആ പ്രവീണ്‍ തൊഗാഡിയ എന്ന വിഷപ്പാമ്പ് വീണ്ടും വർഗീയ കാർഡ് ഇറക്കി ഇന്ത്യയിലെ മുസ്ലിംകളെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു .

ഇലക്ഷൻ അടുക്കുമ്പോൾ ബി.ജെ.പി.യുടെ ഒരു സ്ഥിരം നമ്പറാണിത് .അതിനവർ തിരഞ്ഞെടുക്കുക വിശ്വ ഹിന്ദു പരിഷത്തെന്ന സംഘടനയുടെ ഉഗ്ര വിഷം ചീറ്റുന്ന ചില ആളുകളെയാണ്.

പക്ഷെ ഇന്ത്യയുടെ പ്രത്യേകിച്ചു കേരത്തിന്റെ മണ്ണിൽ ഇവരുടെ ഈ 'വർഗീയത' കളി വിലപ്പോവില്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇവർക്കില്ല എന്നത് വളരെ സഹതാപകരമാണ്..

'വർഗീയത' എന്ന ഒരു വരട്ടുതത്വം അതിവിടെ ചിലവാകുമായിരുന്നെങ്ങിൽ മുൻപേ കേരത്തിൽ  ബി.ജെ.പി.ഒരു നിയസഭാ സാമാജികനെയെങ്ങിലും ഉണ്ടാക്കിയേനെ...?

തൊഗാഡിയ കേരത്തിൽ വന്നു...ഇത്രയൊക്കെ പറഞ്ഞു .... എന്നിട്ടും അത് അത്ര വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യാതെ അവഗണിച്ചു എന്നത് തന്നെ കേരള സമൂഹം അതിനെ തികഞ്ഞ അവഗ്ജ്ഞയോടെ തള്ളിക്കളയും എന്നുള്ളതിനാലാണ്.!

തൊഗാഡിയ പ്രത്യക്ഷത്തിൽ പറഞ്ഞത് ലീഗിനെയാണെങ്കിലും അതിന്റെ ഉദ്ദേശലക്‌ഷ്യം ഈ രാജ്യത്തെ മുസ്ലിം ന്യൂന പക്ഷത്തെയാണ്

പ്രത്യേക മലബാർ സംസ്ഥാനം എന്ന ഒരു ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിൽ  തന്നെ
അത് മുസ്ലിംകൾക്ക് മാത്രം കൈവശവകാശമാക്കി വെക്കാനുള ഒരു ആവശ്യമല്ല.

മലബാറിൽ മുസ്ലിംകൾ മാത്രമല്ല ഉള്ളത് എന്നെങ്ങിലും പറഞ്ഞു മസ്സിലാക്കി കൊടുക്കാൻ മാത്രം വിവരമുള്ള ആളുകൾ ഇവനെയൊക്കെ ഇങ്ങോട്ട് കെട്ടി എഴുന്നള്ളിച്ചവരിൽ ഇല്ലേ..?

ആ പറയുന്ന മലബാർ മേഖലയിലുള്ളഎല്ലാ വിഭാഗം ജനങ്ങൾക്കും കൂടി അതിന്റെ പ്രയോജം ലഭിക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്.

 ഒരു നാടിന്റെ അന്തസുറ്റ സാമൂഹികവും സാംസ്കാരികവുമായ അന്തരീക്ഷത്തെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ  ഭിന്നിപ്പിച്ചു
അവരെ തമ്മിലടിപ്പിക്കാൻ  വായ തുറന്നാൽ തോന്നിവാസവും വർഗീയതയും മാത്രം  പുലമ്പുന്ന ഇത് പോലുള്ള എമ്പോക്കികളെ കേരത്തിന്റെ മണ്ണിലേക്ക് കൊണ്ട് വന്നവരേയും അവരുടെ തന്തമാരെയും തെറി വിളിച്ചു കൊണ്ട് ..   തള്ളെ.  എന്നിട്ടും കലിയടങ്ങാതെ ...  ഞാൻ തൽക്കാലം അവസാനിപ്പിക്കുന്നു.  ജയ് ഭാരത്‌ ..

Saturday, February 15, 2014

അംബാനിയെ തൊട്ടാൽ !!!! ഞ്ഹും ... ഹാ....

അംബാനിയെ തൊട്ടാൽ !!!!   ഞ്ഹും ... ഹാ.... 
   
                 ......   ഇതാണ് ഇന്ത്യൻ രാഷ്ട്രീയം ..

കോർപ്പറേറ്റുകൾ ഭരിക്കുന്ന ഇന്ത്യൻ ഭരണ വ്യവസ്ഥ .( ICAS ) ഇന്ത്യൻ കോർപ്പറേറ്റു ഭരണ സർവീസ്..!

രണ്ടു മൂന്നു ആളുകൾക്ക് വേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാന പുരസ്സരം ലജ്ജിക്കുന്നു   @#$@#$@#$..

           ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അതും മൻമോഹൻ ജിയുടെ {വെറും  പുച്ചം മാത്രം മുഖത്ത് പ്രകടിപ്പിക്കുന്ന പ്രാധാനമന്ത്രി ആണ് ഇദ്ദേഹം }ഭരണ വിഹായസ്സിൽ ഇവിടെ ജീവിക്കുന്ന എല്ലാവര്ക്കും ഇതല്ല ഇതിലപ്പുറവും കാണേണ്ടി വരും .!!!!!

ഒരേ ഒരു അംബാനിയെ മാത്രം ഒന്ന് തോണ്ടിയപ്പോൾ കേന്ദ്രത്തിനു ഇത്ര മാത്രം വെപ്രാളംഉണ്ടായെങ്ങിൽ
മറ്റേ അംബാനിയെയും ടാറ്റാ ബിർളാ ഗ്രൂപ്പിനെയും മറ്റുള്ള തല തൊട്ടപ്പന്മാരെയും ഇതിൽഉൾപ്പെടുത്തിയാൽ എന്താകും കേന്ദ്രത്തിന്റെ അവസ്ഥ .

അംബാനിക്കും മൊയിലിക്കും വേണ്ടി സുപ്രീം കോടതിയെ സമീപിച്ച കേന്ദ്ര സർക്കാർതങ്ങളുടെ  ഭരണ തലത്തിലെ ബാക്കിയുള്ളവരും കൂടി ഇതിന്റെ ഭാഗമായിട്ടുള്ളവരാണെന്നു പറയാതെ പറയുകയാണ്‌ ഇപ്പോൾ ചെയ്തിട്ടുള്ളത് ..!

17 കൊല്ലത്തിനു 2.7 ഡോളർ നിരക്കിൽ പ്രകൃതി വാതകം നല്കാം എന്ന കരാറിൽ ഘനനത്തിനു 
അനുമതി നേടിയ റിലയൻസ്‌ കമ്പനിക്ക്  മൂന്നു നാല് വർഷമായപ്പോഴേക്കും അത്  എട്ടു ഡോളർ നിരക്കിലേക്ക് വില കൂട്ടാൻ അനുമതി നലകിയതാണ്  വീരപ്പ മൊയിലി ചെയ്ത എളിയ ( വലിയ ) സേവനം .!!!!

ഇതിനെതിരായാണ്‌ അരവിന്ദ കേജ്രിവാലിന്റെ നേതൃത്വത്തിലുള്ള ഡെൽഹി സർക്കാറിലെ അഴിമതി വിരുദ്ധ  വിഭാഗം കേസെടുത്തത് .

ഈ കേസ് നില നില്ക്കുമെന്ന് നിയമോപദേശം കിട്ടിയപ്പോഴാണ്  ഇവരെ രക്ഷിക്കാൻ എഫ് .ഐ .ആർ  സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർസുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത് .

 കേന്ദ്ര സര്ക്കാരിന്റെ  54000 കോടി രൂപ പ്രതിവർഷം അംബാനിക്ക് ഉണ്ടാക്കി കൊടുക്കുമ്പോൾ 
അതിന്റെ ഓഹരി പട്ടുന്നവരിൽ വീരപ്പൻ മാത്രമല്ല ഉണ്ടായിരിക്കുക എന്നുറപ്പാണ്.

അത് വഴി ചിലപ്പോള സർക്കാർ തന്നെ നിലം പൊത്തുമെന്ന സ്ഥിതി വിശേഷമുണ്ടായെക്കാം.
പ്രതിപക്ഷവും ഇവരിൽ നിന്ന് ഭിന്നരല്ലത്തതു കൊണ്ട് നീതിക്ക് ഇനിയും ആം ആദ്മിയെ പോലുള്ള 
പാർട്ടികളിൽ ജനങ്ങള് പ്രതീക്ഷയർപ്പിച്ചാൽ  അവരെ കുറ്റം പറയാനൊക്കുമോ..?

 നാടിന്റെ സമ്പത്ത് കട്ട് മുടിക്കാൻ കള്ളന്മാരായ അംബാനിമാരും വേണ്ടതു ചെയ്യാൻ  
കുറെ കഴുതകളായ മന്ത്രിമാരും അതിനു ഒത്താശ ചെയ്യാൻ ജനങ്ങളുടെ പേരിൽ അധികാരത്തിൽ ഏറിയ ഒരു കേന്ദ്ര സർക്കാറും.. 
               
              നാണമില്ലാത്ത വർഗം.
     
   ഈ കേസിൽ ഇനി ജനങ്ങൾക്ക്‌ സുപ്രീം കോടതിയിൽ നിന്നെങ്കിലും നീതി പ്രതീക്ഷിക്കാമോ..??????

കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള ഡെല്‍ഹി രാഷ്ട്രീയം

അഴിമതിക്കെതിരായ പോരാട്ടത്തില്‍ എത്രത്തോളം കേജരിവാളിനു പിടിച്ചു നില്‍ക്കാനാകും എന്ന് തെളിയിച്ചിരിക്കുകയാണ് ഡല്ഹിനിയമസഭ… !!!!
ജനങ്ങളോടുള്ള പ്രതിബദ്ധത ഒന്ന് കൂടി ഊട്ടിയുറപ്പിച്ചു കൊണ്ട് കെജരിവാള്‍ രാജി വെച്ചു.!!!!
എനിക്കാദ്യമേ ഉറപ്പുണ്ടായിരുന്നു (ഇല്ലായിരുന്നു..) കോണ്ഗ്രസ് നല്കിയ ഈ പിന്തുണ എത്രത്തോളം ആത്മാര്‍ഥതയോടെ ആയിരിക്കുമെന്നത്. 
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി കോണ്ഗ്രസ് ഒരു നാടകം കളിച്ചെന്നെ ഉള്ളു.. ഇപ്പൊള്‍ ആ നാടകത്തിനു താല്കാലിക തിരശീല വീണു.    നാടകം ഇനിയും ആവര്ത്തിക്കാം ..!!!!!
നമുടെ രാജ്യത്തെ രാഷ്ട്രീയക്കാരില്‍ പകര്ന്നു പിടിച്ച ഒരു മാരക വൈറസാണ് ‘അഴിമതി’ ..!!!.
അതിനെ പ്രതിരോധിക്കാന്‍ ഒരു ‘ ആന്റി ഡോട്ടെ ‘ന്ന നിലയില്‍ ജനങ്ങള് വികസിപ്പിച്ചെടുത്ത ഒരു വാക്‌സിനായിരുന്നു ‘ ആം ആദ്മി ‘ പാര്ട്ടിയും. അരവിന്ദ കേജരിവാളെന്ന ഒരാശുപത്രിയും.
നമ്മുടെ രാഷ്ട്രീയക്കാരില്‍ പിടിപെട്ട ഈ മാരകരോഗം അത്ര വേഗം സുഖപ്പെടുത്താവുന്ന ഒന്നല്ല എന്ന് ജനങ്ങള്ക്കറിയാം.
പക്ഷെ ഈ അഴിമാതിക്കാരല്ലാത്തവരെ ഭരണത്തില്‍ എത്തിക്കാനും ഞങ്ങള്ക്ക് കഴിയും എന്ന സൂചന ജനങ്ങള്‍ നല്‍കിയത്താനു 49 ദിവസത്തെ കെജരിവാളിന്റെ സുതാര്യമായ ഭരണം …
ലോക് പാല്‍ നിയമ സഭയില്‍ പാസ്സായിരുന്നെങ്ങില്‍ ..?!!!! ( വെറുതെ ആശിക്കുകയാ …)
ഭരണ പ്രതിസന്ധി ഉണ്ടായാലും കുഴപ്പമില്ല ഞങ്ങള്‍ ഞങ്ങളുടെ ഇഷ്ട്ടം പോലെ ഇനിയും രാഷ്ട്രീയത്തില്‍ തുടരും എന്ന പ്രതീതിയാണ് കൊണ്ഗ്രസ്സിന്റെയും ബി.ജെ പി യുടെയും എം എല്‍ എ മാര്‍ നല്കുന്ന മുന്നറിയിപ്പ് !!! ( ത്ഫൂ..ത്ഫൂ..ത്ഫൂ.. )
‘ചൂല്‍’ ഒരു സിംബലാണ്. ഇവരെയൊക്കെ അടിച്ചുവാരി കളയാന്‍ ഇത് പോലോത്തൊരു ആയുധം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി വേറെ കണ്ടു പിടിക്കണം
ഇതൊരു വജ്രായുധാമാക്കാന്‍ കഴിഞ്ഞാല്‍ വരാന്‍ പോകുന്ന ലോകസഭ ഇലക്ഷനില്‍ പുതിയ ഒരു പാട് പ്രതീക്ഷകളെ ജനങ്ങള്‍ക്കു നല്കാന്‍ കേജരിവാളിനു സാധിക്കും…
ജനങ്ങള്‍ ആം ആദ്മിയില്‍ നിന്ന് ഒരു പാട് പ്രതീക്ഷിക്കുന്നു… അല്ലാതെ ഇനി ഏതു പാര്ട്ടിയെ വിശ്വസിക്കാന്‍ ….?????????? !!!!!!!!