Friday, February 21, 2014

ജമാഅത്ത് അമീറിന്റെ രോഷം ..( രോദനം )

   
                   
ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ പിറന്നു വീഴുമ്പോൾ  
 " ഹുകൂമത്തെ ഇലാഹി { അല്ലാഹുവിന്റെഭരണം }...യായിരുന്നു അവരുടെ ലക്‌ഷ്യം .  

    ആ തന്ത്രം ക്ലച്ചു പിടിക്കാതായപ്പോൾ അടവൊന്നു മാറ്റി പിടിച്ചു . പിന്നീടു  " ഇഖാമത്തുദ്ദീൻ "{ദീനിന്റെ സംസ്ഥാപനം } എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കാൻ  ഇറങ്ങി  ഇപുരപ്പെടുകയായിരുന്നു  സംഘടന...

    ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീർ  ടി.ആരിഫലിയുടെ കേരള സർക്കാരിനെതിരെയുള്ള ഇപ്പോഴത്തെ രോഷം കണ്ടാൽ തോന്നും ടിയാന്റെ സംഘടനയുടെ പ്രവർത്തനം  മേൽപറഞ്ഞ അടിസ്ഥാന തത്വങ്ങളിൽ നിന്നെല്ലാം മാറി  
പുതിയൊരു പ്രവർത്തന മേഖല രൂപീകരിച്ചിരിക്കുന്നു എന്ന്.. !!!!!!
   
  കാരണമെന്തെന്നു ചോദിച്ചാൽ ഇവരുടെ ഭരണ ഘടനയിലെ അടിസ്ഥാന തത്വങ്ങലുമായി 
ഇപ്പോഴുള്ള ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥകൾ ഒരു തരത്തിലും ഒത്തു പോകില്ല .
  
  മുസ്ലിംകൾ ഇന്ത്യയിൽ ഇപ്പോഴുള്ള ഗവണ്‍മെന്റു സിസ്റ്റത്തിന്റെ ഭാഗമായി ജോലി എടുക്കുവാനോ.. ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ജീവിക്കുവാണോ.. പാടില്ലെന്ന്  {നിഷിദ്ദമാണെന്ന്} വാദിച്ചിരുന്ന ഒരു പാർട്ടിയാണ് ജമാഅത്തെ ഇസ്ലാമി..
    
     കുറച്ചു കാലം മുൻപ് വരെ അവർക്കൊരു  സംഘടനയുണ്ടായിരുന്നു 'സിമി' { SIMI }. പഴയ സിമിക്കാരാണ്‌ ഇപ്പോഴത്തെ കേരള അസിസ്റ്റന്റു "അമീറും" മറ്റും.
   
   സംഘടനയുടെ പ്രവർത്തനം ഇന്ത്യൻ ഭരണ ഘടനയുടെ വ്യക്തമായ ലംഘനം നത്തുന്നു  എന്ന് കണ്ടപ്പോൾ 'സിമി' എന്ന സംഘടനയെ തന്നെ മുഴുവനായിട്ടങ്ങു പടിയടച്ചുപിണ്ഡം വെച്ചു കേന്ദ്ര സർക്കാർ.

 ഇപ്പോൾ അതിന്റെ പുതിയൊരു വേർഷനാണ്   " സോളിഡാരിറ്റി " യിലൂടെ കേരളത്തിൽ ഉദയം കൊണ്ടത്‌.{ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ....!!! }

 'കേരള അമീർ' സർക്കാരിനെതിരെ തിരിയാനുള്ള ഇപ്പോഴത്തെ ഒരു കാരണം 
 ഹൈകോടതിയിൽ  സർക്കാർ നല്കിയ ഒരു അഫിഡവിറ്റ് { സത്യവാങ്ങ്മൂലം } ആണ്.

 ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ പ്രത്യക്ഷത്തിൽ തീവ്രവാദമൊന്നും കണ്ടെത്തിയിട്ടില്ലെങ്ങിലും സംഘടനയുടെ ആശയങ്ങൾക്ക് ഇന്ത്യൻ ഭരണ ഘടനയുമായി യോജിച്ചുപോകാൻകഴിയില്ലഎന്നും
 ഗവണ്‍മെന്റു ജോലികളിലും മറ്റും പ്രവർത്തകർ ഭാഗവാക്കാകാൻ  പാടില്ല എന്ന പഴയ പല്ലവികൾ തന്നെയാണ് ഇപ്പോഴും (പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും}  പരോക്ഷമായി  ജമാഅത്തിന്റെ ആശയങ്ങൾ എന്നും അവരുടെ തന്നെ  ഉദ്ധരണികൾ  ആവര്ത്തിക്കുന്നു ...
ഇതിന്റെ രത്നച്ചുരുക്കമാണ്‌  സർക്കാർ കോടതിയിൽ നല്കിയിട്ടുള്ളത് ..!!!{  പുതിയത് എന്താണാവോ.. ?   അറിയില്ല. കാരണം  ഇപ്പൊ അവർ  കാലത്തിനനുസരിച്ചു കോലം മാറാൻ പഠിച്ചു കൊണ്ടിരിക്കുകയാണല്ലോ...!!!!}  
  
                   പക്ഷെ സർക്കാർ നല്കിയ ഈ അഫിഡവിറ്റിലെ കാര്യങ്ങളൊന്നും മാറിയതായോ.. പുതിയ സാഹചര്യമനുസരിച്ചു മാറ്റിയതായോ.. അല്ല ഇനിയെങ്കിലും മാറ്റുമെന്നോ എന്നൊന്നും  അമീറിന്റെ രോഷപ്രകടനത്തിൽ  കണ്ടില്ല .!!!!

  യഥാർത്ഥത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ ഭരണ ഘടനയുടെ തനിസ്വരൂപം കാണണമെങ്കിൽ നമുടെ തൊട്ടപ്പുറത്തെ രാജ്യമായ ബംഗ്ലാദേശിലേക്ക്.. അവിടുത്തെ സംഭവവികാസങ്ങളിലേക്ക് ഒന്ന് വെറുതെ കണ്ണോടിച്ചാൽ മതി ...

 ഇപ്പോഴത്തെ ഭരണത്തിൽ ഒരു സ്വാധീനവും  ഇല്ലാതിരുന്നിട്ട് കൂടി അവർ തെരുവുകളിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ നാം കണ്ടതാണ്...

 രാജ്യത്തെ ഭരണം തങ്ങൾക്കു വേണ്ടി പിടിച്ചടക്കാൻ  അയാൾ രാജ്യമായ പാകിസ്ഥാനുമായി ചേർന്ന് കൊണ്ട് 
ബംഗ്ലാദേശിലെ പാവപ്പെട്ട ജനങ്ങളെ കൂട്ടക്കുരുതി നത്തുകയും സർക്കാരിന്റെ സ്വത്തുക്കളെല്ലാം 
പിടിച്ചടക്കാൻ നോക്കുകയും  ചെയത നരാധമന്മാരയ ജമാഅത്തെ ഇസ്ലാമിയുടെ  തലമുതിർന്ന നേതാക്കന്മാരെ 
പിന്നീട് വന്ന അവിടുത്തെ ഭരണകൂടം പിടികൂടി  കൂട്ടിലാക്കുകയും നീതി നടപ്പിലാക്കി അവരെ വധശിക്ഷക്ക്  വിധേയരാക്കുകയും ചെയ്തപ്പോൾ  
അസഹിഷ്ണുതാ മനോഭാവത്തോടെ തെരുവുകൾ മുഴുവൻ കത്തിക്കാനും ആളുകളെ കൊല്ലാനും 
ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിക്കാർ  ഒരു മടിയുംകാണിച്ചില്ല ..!!!!
   
 ഭരണ തലത്തിൽ ഇടപെടാൻ കിട്ടിയ സ്ഥലങ്ങളിലൊക്കെ ഇതാണ് ജമാഅത്തെ ഇസ്ലാമിയുടെ തനി രൂപം..
 ഇവരതിനെ ഇസ്ലാമിലെ ജിഹാദിനോട് ഉപമിക്കുകയും ചെയ്യും .
പക്ഷെ  ഇതിനൊന്നും ഒരു ഇസ്ലാമിന്റെ തത്വശാസ്ത്രവും കൂട്ട് നില്ക്കുന്നില്ല എന്ന സത്യം ദീർഘ ദർശികളായ   ഇന്ത്യയിലെ മുസ്ലിം മത നേത്രത്വം രാജ്യത്തെ ജനങ്ങളെ ബോധവൽക്കരിച്ചത് കൊണ്ടാണ് ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമിക്ക് ഇത് വരെ   ക്ലച്ചു പിടിക്കാൻ സാധിക്കാത്തത്...

 ആരിഫലിക്കു  അവരുടെ ഭരണഘടന ഒന്ന് കൂടി പൊളിച്ചെഴുതിയിട്ട് പോരെ സര്ക്കാരിനെതിരെ ഇത്ര രോഷം കൊള്ളാൻ...?? 
   
   
    
     
  
     

No comments:

Post a Comment