Saturday, March 12, 2011

ശ്രേയ ഘോഷാല്‍ {ജൂനിയര്‍ ലതാമങ്കേഷ്കര്‍}


         സഞ്ജയ്‌ലീലബന്‍സാലി  എന്ന വലിയ സംവിധായകന്‍..... .......
  ദേവദാസ് എന്ന സംഗീതത്തിന് വളരെ പ്രാധാന്യം നല്കിട്ടുള്ള ഒരു  മെഗാഹിറ്റ് ഹിന്ദി ഫിലിം....
                       അതിലൊരു പാട്ട് പാടാന്‍ അവസരം ലഭിക്കുക .... ശ്രേയ ഘോഷാല്‍ എന്ന ഒരു പുതുമുഖ ഗായികയ്ക്ക് ഇതില്പരം എന്ത് വേണം....      
          ദേവദാസ് എന്ന പടം കണ്ടവര്‍ക്ക് ഒരു പക്ഷെ തോന്നിയിട്ടുണ്ടാകും സിനിമയിലെ ഐശ്വര്യാ റായിയാണോ ബ്യുട്ടിഫുള്‍.  അതോ ഐശ്വര്യ റായിയുടെ ശബ്ദമാണോ ബ്യുട്ടിഫുള്‍ എന്ന്.....ഐശ്വര്യാറായിയെ ആ പാട്ടുസീനില്‍ സുന്ദരിയാക്കുന്നത് ശ്രേയ ഘോഷാല്‍ എന്ന വശ്യസുന്ദരി ഗായികയുടെ ശബ്ദമാണ്..
           ഇത് ഒരു പാട് വര്ഷം മുന്‍പുള്ള കാര്യം.         
         ഇപ്പൊ ബോളിവുഡിന്റെ പ്രിയങ്കരിയാണ് ശ്രേയ...    
  ലത മങ്കേഷ്കര്‍നു ശേഷം ഒട്ടു മിക്ക ഭാഷകളിലും ഗാനം ആലപിച്ച ഒരേ ഒരു ഗായികയും ശ്രേയയാണ് ...    
      അത് കൊണ്ട് തന്നെ ..."ജൂനിയര്‍ ലതാജി" എന്ന വിളിപ്പേരും ശ്രേയക്ക് ബോളിവുഡ് നല്‍കിയിട്ടുണ്ട്...      
ആദ്യ സിനിമയിലെ പാട്ടിനു തന്നെ ദേശീയ അവാര്‍ഡും...  പിന്നീടങ്ങോട്ട് ഹിറ്റുകളും അവാര്‍ഡുകളും ശ്രേയയെ വിടാതെ പിന്തുടര്‍ന്നു.....ദേശീയ തലത്തിലും മറ്റു സ്റ്റേറ്റ് അവാര്‍ഡു തലത്തിലും... 
        പ്രണയ രംഗങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ശബ്ദവും ശ്രേയ ഘോഷാലിന്റെതാണ് എന്നാണിപ്പോള്‍ സംഗീത സംവിധായകരിലെ ഒരു വര്‍ത്തമാനം .  
      സില്ലനു ഒരു കാതല്‍ എന്ന സിനിമയിലെ ഉന്പേവാഎന്‍ അന്പേ വാ ........എന്ന ഗാനം തമിഴിലും  ശ്രേയക്കൊരുപാട് ബ്രേക്ക് നല്‍കിയിട്ടുണ്ട് ..      
         സമീപ കാലത്തിറങ്ങിയ മലയാള സിനിമാ ഗാനങ്ങളിലും അത് നമുക്ക് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ട് .    
       മലയാളത്തിന്റെയും ഇഷ്ട്ട ഗായികയായിക്കഴിഞ്ഞു ശ്രേയ.   ബിഗ്ബിയിലെ വിടപറയുകയാണോ... എന്ന ഗാനമാണ് മലയാളത്തിലെ തുടക്കമെങ്ങിലും നമുക്കൊര്‍ക്കാന്‍ കഴിയുക നീലത്താമാരയിലെ   അനുരാഗവിലോചിതനായി ..... എന്ന സോങ്ങായിരിക്കും.
          ഒരു പക്ഷെ പ്രണയ രംഗങ്ങളിലെ ഗാനങ്ങള്‍ക്ക് ഇത്രയേറെ മാധുര്യമുറുന്ന മറ്റൊരു ശബ്ദം ഇല്ല എന്ന് തന്നെ പറയാം..       ബനാരസിലെ..ചാന്തു തൊട്ടില്ലേ..എന്ന ഗാനത്തിന്  മികച്ച  ഗായിഗക്കുള്ള സംസ്ഥാന അവാര്‍ഡും ശ്രേയക്കായിരുന്നു.      
       ബിഗ്ബി , നീലത്താമര ,അന്‍വര്‍, ....തുടങ്ങിയ സിനിമകിലൂടെയും ശ്രേയയുടെ സ്വരമാധുരി ആസ്വദിക്കാന്‍ നമുക്ക് കഴിഞ്ഞു.....രതി നിര്‍വേദം എന്ന സിനിമയിലും ശ്രേയയുടെ പാട്ടുണ്ട്...     

       ഇനിയും ഒരുപാട് ഹിറ്റുകള്‍  നിറമാധുരിയോടെ നമുക്ക് കേള്‍ക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കാം...         
                                  27-th...  പിറന്നാള്‍ ആശംസകളോടെ...

Thursday, March 10, 2011

അറബിക്കഥ { എന്‍റെ സ്വന്തം കഥനകഥ }


5 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ഒരു അര്‍ദ്ധ വിരാമമിട്ടു കൊണ്ട് നാട്ടിലേക്ക് മടങ്ങാന്‍ ഞാന്‍  തീരുമാനിച്ചു ....

       ചില സാങ്കേതിക കാരണങ്ങളാല്‍ യാത്ര തര്‍ഹീല്‍ {ഡീ പോര്‍ട്ടെഷന്‍} വഴിയാണ്....
                     പക്ഷെ ഇടി വെട്ടിയവനെ പാമ്പും കടിച്ചു ..പിന്നെ തലയില്‍ തേങ്ങയും വീണു എന്ന് പറഞ്ഞവനെ പോലെയായി എന്റെ കാര്യം !!!
             പിടുത്തം കൊടുക്കാന്‍ വേണ്ടി ഷറഫിയ പാലത്തിനടിയില്‍ ചെന്നപ്പോള്‍ ഒരു സമ്മേളനത്തിനുള്ള ആളുണ്ടാവിടെ ..
        നാനാജാതിയില്‍ പെട്ടവര്‍,പല ദേശക്കാര്‍   ..!!  പിടുത്തം കൊടുക്കാന്‍ വന്നവരെ കണ്ടു ജവാസാത്ത് {പാസ്പോര്‍ട്ട്‌ വിഭാഗം }  പോലും ഓടിയോളിക്കുകയാനത്രേ......!!!!  
       ഇവിടെ നിന്നാല്‍ സംഗതി നാട്ടിലേക്ക് അടുത്തൊന്നും എത്തില്ല എന്ന് കണ്ടു ഞാന്‍ റൂട്ട് ഒന്ന് മാറ്റിപ്പിടിച്ചു.
             ജിദ്ധയിലെ തന്നെ കൊമേഴ്സ്യല്‍ മാര്‍ക്കറ്റായ ബലദ് ലക്ഷ്യമാക്കി നീങ്ങി... അവിടെയാകുമ്പോ  നല്ല ചെക്കിംഗ് ഉള്ള സ്ഥലമാണെന്ന് കേട്ടിട്ടുണ്ട് .   
          
             അവിടുന്ന് മുന്പ് ഒരു ആവശ്യവുമില്ലാതെ രാത്രി പതിനൊന്നു മണിക്ക് എന്നെയും സുഹൃത്തുക്കളെയും ഒരിക്കല്‍ ശുര്‍ത്ത{പോലീസ് }പിടിച്ചിട്ടുണ്ട് ...{ ആ വഴിയൊന്നു കൂടെ ശ്രമിക്കാം }
   
             ഒരു രേഖയും കയ്യിലില്ലാതിരുന്നിട്ടും കമ്പനിയുടെ എംബ്ലം വെച്ചുള്ള യുണിഫോം ധരിച്ചിരുന്നതിനാല്‍ യാതൊരു വിധ ചോധ്യോതരങ്ങളില്ലാതെ അന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുണ്ട് ..... 
          
              പക്ഷെ ഇത്തവണ അവിടെയും വിധി എനിക്കനുകൂലമായിരുന്നില്ല .... AL - BAIK ബ്രോസ്ട്ടിന്റെ കടയട്ക്കുവോളം തൊട്ടടുത്ത പള്ളിയുടെ തിണ്ണയില്‍ ഇരുന്നു...
          കുറച്ചു കഴിഞ്ഞപ്പോള്‍ തെരുവ് ഒരു വിധം വിജനമായി .കടകളെല്ലാം അടച്ചു ... സമയം ഏകദേശം രാത്രി  ഒന്നര കഴിഞ്ഞു ..ഇപ്പൊ ഞാനും  അല്ബൈകിലെ അടിച്ചു വാരുന്ന ബംഗാളിയും  മാത്രമേ പുറത്ത് ഉള്ളു ...   
     മുന്ബിലൂടെ തലങ്ങും വിലങ്ങും പായുന്നുണ്ട് നമ്മുടെ അളിയന്മാര്‍*** 
      സാധാരണ ഗതിയില്‍ 12 മണി കഴിഞ്ഞു ഒറ്റപ്പെട്ട ആളുകളെ കണ്ടാല്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാറുണ്ട് അളിയന്മാര്‍** ..അങ്ങനെ ഒരു ഗ്യാപ്പില്‍ പിടിത്തം കൊടുക്കാം എന്ന് വിജാരിച്ചാണ് എന്റെ നില്‍പ്പ് ...            പക്ഷെ ഒരു പോലീസ് വണ്ടി പോലും എന്നെ കണ്ടിട്ട് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പോയിക്കളഞ്ഞു!!!!! 
       ദുഷ്ട്ടന്മാര്‍..  പണ്ടാരടങ്ങി പോകട്ടെ !!...ഇവന്റെയൊക്കെ ശമ്പളം കട്ട് ചെയ്യാന്‍  അബ്ദുള്ള രാജാവിനോട് പറയാം....!!! അവര്‍ക്കൊരു ജോലി കൊടുക്കാം എന്നുദ്ദേശിച്ചാണ് ഞാന്‍ ചെന്നത്..!!!        ഇവന്മാര്‍ക്കൊക്കെ ജോലി ചെയ്യാന്‍ ഭയങ്കര മടിയാ...!!!.
   
     പട പേടിച്ചു പന്തളത്ത് ചെന്നപ്പോ അവിടെ പന്തളം സുധാകരന്റെ ഗാനമേള എന്ന് ആരോ പറഞ്ഞ പോലെയായി ഞാന്‍ ..ശരഫിയയില്‍ നിന്ന് ബലദ്ല്‍ വന്നപ്പോ ഇതാണ്  അവസ്ഥ ....
         അപ്പോഴാണ്‌ സുഹൃത്തിന്‍റെ ഒരു സംഭവം എനിക്കോര്‍മ വന്നത് ..
 അവനൊരു ദിവസം ഷരഫിയയിലെ മറ്റൊരു സുഹൃത്തിന്‍റെ കടയില്‍ വെറുതെ  നില്‍ക്കുകയായിരുന്നു ...
        
           പെട്ടെന്നാണ് നമ്മുടെ അളിയന്മാരുടെ *** വരവ് ..കയറി വന്ന ഉടനെ അവനോടു പറഞ്ഞു . 
     ആത് ഇഖ്‌ആമ.!!.  നിന്റെ ഇഖ്‌ആമ കൊണ്ട എന്ന്

        അവന്‍ അത് എടുത്തു കൊടുത്തു ..പിന്നെ  ചോദിച്ചു ..എഷ്മഅനഇന്ത്ത..?

       പിന്നെ ഇകാമയിലെക്കു നോക്കിയിട്ട് പറഞ്ഞു.. ആമില്‍ വര്‍ഷ ?!!!!


          പിന്നെ ഒരു അലര്‍ച്ചയായിരുന്നു അവനോടു..:-  വള്ളാഹില്‍ അളീം
 ഹാധാ മഅന മാഫി കോയിസ് ...ഇന്ത്ത മാഫി ശുഗല്‍ ഹീന ...         യാഅള്ളാഹ് യര്‍കബ്  സയ്യാറ..എന്ന് പറഞ്ഞു  അവിടെ നില്‍ക്കാനുള്ള എല്ലാ രേഖയും കൈവശമുള്ള അവനെ  പിടിച്ചു കൊണ്ട് പോയി ജയിലിലാക്കി നാട്ടിലേക്ക് പറഞ്ഞയച്ച കൂട്ടരാ ...നമ്മുടെ അളിയന്മ്മാര് ***
  
          എന്നെ  പോലുള്ളവരെ അവര്‍ക്ക്  വേണ്ടേ വേണ്ട !!!ജീപ്പിനെ തൊട്ടുരുമ്മി നടന്നാലും കണ്ട ഭാവം പോലും നടിക്കല്ല .!!
    കാരണം എന്നെ പിടിച്ചാല്‍ എന്റെ ടിക്കെറ്റിന്റെ കാഷ്കൂടി അവര്‍ക്ക് ചെലവാകും ..!
   രേഖയുള്ളവരാനെങ്ങില്‍ അവരുടെ ടിക്കെറ്റ് കാശ് സ്പോന്സരുടെ അടുത്ത് നിന്നും ഈടാക്കാം ....
             
                     .അതവിടെ നിലക്കട്ടെ ..!!!!!  എനിക്ക് നാട്ടില്‍ പോകണം അതിനെന്താ വഴി .??? 
                         
                                  മനസ്സില്‍ നല്ലൊരു ലഡു പൊട്ടി..!!!!!
           
             അങ്ങനെ ഞാന്‍ റൂട്ട് വീണ്ടും മാറ്റി.....TO... MAKKAH 
                    
                                           {...തുടരും .....}


 NB: ***{ സൌദിയില്‍ പോലീസ് വകുപ്പില്‍ പെട്ട എല്ലാവരെയും അളിയന്മാര്‍ എന്നാണു വിളിക്കുക }.