Sunday, December 19, 2010

''... മത്തായിയുടെ മകന്‍ 'മത്തായി' ....''

         മത്തായി എന്ന് കേള്‍ക്കുമ്പോള്‍ നല്ലൊരു പാലാക്കാരന്‍ അച്ചായന്‍റെ രൂപമാണ് നിങ്ങളുടെ മുന്നില്‍ വരുന്നതെങ്ങില്‍  ഐ ആം  സോറി .....
            എന്‍റെ കഥാപാത്രം മലപ്പുറം ജില്ലയിലെ മമ്പാട് എന്ന ദേശത്തുള്ള  നല്ല മാപ്പിള   മുസ്ലിം കുടുംബത്തില്‍ പെട്ട  എന്‍റെ സുഹൃത്തിന്‍റെ കാര്യമാണ്       
         മത്തായി എന്ന പേര് പുള്ളിക്കാരന്  വട്ടപ്പേരായിട്ടു  കിട്ടിയതാണ്.                       
            കാര്യത്തിലേക്ക് കടക്കാം ...             
          പുള്ളിക്കാരന്‍  ചെറുതായിട്ട് മരുന്ന് ഉപയോഗിക്കുന്ന ആളാണ്‌ ......           നിങ്ങളുധേഷിച്ച മരുന്നല്ല ..!! ലഹരി വസ്തു !!!  
           ഹാഷിഷും ബ്രൌണ്‍ ഷുഗറുംഒന്നും അല്ലെന്നേ   .....       വെറും ലോക്കല്‍  കൂറ .....ഇന്ന് കടകളില്‍ സുലഭമായി കിട്ടുന്ന ഹാന്‍സും പാന്‍പരാഗും ...                  
          ഞാന്‍ പിന്നെയും തെറ്റിപോകുന്നു..
     കാര്യം എന്താണെന്ന്  വച്ചാല്‍ പുള്ളിക്കാരന്‍ ഒരു ദിവസം രാത്രി വീട്ടിലേക്കു പോകുമ്പോള്‍ പോക്കറ്റില്‍ പാന്‍പരാഗ് ഉള്ള കാര്യം മറന്നു ...       
       രാത്രി കിടക്കാന്‍ നേരത്താണ് പുള്ളിക്ക് ഈ കാര്യം ഓര്‍മ്മ വന്നത് .സ്നേഹ നിധിയായ തന്‍റെ സഹധര്‍മിണി ഇക്കാര്യം കണ്ടു പിടിച്ചാലോ ....
      പിന്നത്തെ പുകില്  ഓര്‍ക്കാന്‍ പറ്റാത്തത് കൊണ്ട് വേഗം അത് ഒളിപ്പിക്കാന്‍ ഒരു ശ്രമം നടത്തി ....                      
        പക്ഷെ നേരത്തെ പറഞ്ഞ ആ ......നിധിയായ  ഭാര്യ പെട്ടെന്ന് റൂമിലേക്ക്‌  കയറി വന്നപ്പോള്‍  അത് ഒളിപ്പിക്കാന്‍ കിട്ടിയ സ്ഥലം തലയിണയുടെ  ഉറയായിരുന്നു ..... പിന്നെ  സുഖ:: നിദ്ര .....                 
         രാവിലെ പല്ലെല്ലാം തേച്ചു പൂമുഖത്ത് പത്രം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉള്ളില്‍ നിന്നുള്ള അലര്‍ച്ച കേട്ട് ഞെട്ടിത്തരിച്ചു ...!!!!   
         ഭാര്യയും ഉമ്മയും  തന്‍റെ 4  വയസ്സായ മകനെയും എടുത്തു കൊണ്ട് ഓടി വരുന്നു .... ഹോസ്പിറ്റലില്‍ പോകണം .....
      ഉടനെ  ഡോക്ടറുടെ  അടുത്ത് എത്തിച്ചു .....
           പരിശോധന  കഴിഞ്ഞു ഡോക്ടര്‍ എന്നെ റൂമിലേക്ക്‌ വിളിപ്പിച്ചു കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ചിരുന്നു പോയി...!!!!!  
            രാവിലെ  ഭാര്യ ബെഡ് ഷീറ്റെല്ലാം എടുത്തു ശരിയാക്കി പോയപ്പോള്‍  അതിനുള്ളില്‍ കിടന്ന തലേന്ന് തലയിണക്കകത്ത്   വെച്ചിരുന്ന  സാധനം അവള്‍ കാണാതെ  നിലത്തു വീണിരുന്നു ...              
              മോന്‍ വന്നു വല്ല അച്ചാറോ..മറ്റോ ..ആയിരിക്കുമെന്ന് കരുതി അതെടുത്ത് കഴിച്ചു....പാന്‍ പരാഗല്ലേ ...അവനാരാ  മൊതല് .....              1 ...2...3...4.. ഉടനെ  അവന്‍  ബോധം കേട്ട് തലചുറ്റി  വീണിരിക്കും....!!!!!!!!!!! ഉറപ്പ്........       
               എന്നെ തന്നെ ആദ്യം തലചുറ്റിച്ച് കിടത്തിയ വില്ലനല്ലേ.........!!   
          അതോടെ നാട്ടില്‍ മറ്റൊരു അനൌന്‍സ്മെന്റ്റ് നടന്നു...                          
                   ''... മത്തായിയുടെ മകന്‍ 'മത്തായി' ....''

 കുറിപ്പ് :- ഇതിലെ കഥയും കഥാ പാത്രങ്ങളും തികച്ചും യാദ്ര്ശ്ചികമാണ് .. ആര്ക്കെങ്ങിലും ഇതിനോട്  വല്ല സാമ്യവും  തോന്നുന്നുന്ടെങ്ങില്‍ അത് അവനവന്‍റെ പിടിപ്പു കേടു മൂലമാണ്  എന്നോര്‍ക്കുക .. 
  
            visitt: http://basheermampad.blogspot.com

Saturday, December 11, 2010

കൌണ്ട് ഡൌണ്‍'' WORLDCUP2022 " ഖത്തര്‍

 ഒരു നല്ല ഭരണാധികാരിക്ക് തന്‍റെ നാടിനു വേണ്ടി എന്തെല്ലാം നേടിയെടുക്കാന്‍ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ്  ഖത്തര്‍ അമീര്‍''ഷെയ്ഖ്‌ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി ''

 "ആദ്യം ഏഷ്യന്‍ ഗൈമ്സും പിന്നാലെ ലോക കപ്പും"
                          
യാങ്കികളോട് കൂട്ട് ചേരാന്‍ മാത്രമല്ല അവരെ മലര്‍ത്തിയടിക്കാനും കഴിയും എന്ന് കാണിച്ചു കൊടുത്തു   ''WORLDCUP2022'' ന്‍റെ വേദി  സ്വന്തമാക്കുക വഴി ഖത്തര്‍അമീര്‍..!!!!!
   
 അമേരിക്കയായിരുന്നു .മുഖ്യ എതിരാളി ....  വേദി കിട്ടാത്തതിലുള്ള നീരസം പ്രകടിപ്പിക്കുകയും ചെയ്തു പ്രസിടെണ്ട് 'ഒബാമ'
         
 കേരത്തിലെ ഒരു ജില്ലയുടെ വലിപ്പം പോലുമില്ലാത്ത രാജ്യമാണ് ഖത്തര്‍  .....        
          
ഇതെല്ലാം നടത്താനുള്ള കെല്‍പ്പുണ്ടോ...ആ രാജ്യത്തിന്‌   എന്നുള്ള ചോദ്യ ശരങ്ങളെ   മുളയിലെ  തന്നെ ഖത്തര്‍ നുള്ളിക്കളഞ്ഞു .....
    
ഏഷ്യന്‍ ഗൈമ്സും  പിന്നാലെ അര്‍ജന്റീന / ബ്രസീല്‍  മത്സരവും സംഘടിപ്പിച്ചു ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയാകര്ഷിച്ച്ചിരുന്ന  ഖത്തറിനു മുന്നില്‍ മറ്റൊരു ഒഴിവുകഴിവും  മുന്നോട്ടു വെക്കാനുണ്ടായിരുന്നില്ല "ഫിഫ "പസിടെണ്ട്  സെപ് ബ്ലാസ്റ്റ് ര്‍ക്ക്...
    
              ഏഷ്യന്‍ ഗൈമ്സിന്റെ ഉത്ഘാടന ചടങ്ങ് മറന്നോ.നമ്മള്‍...... "കുത്തനെയുള്ള പടികളിലൂടെ  തന്‍റെ കുതിരപ്പുറത്ത്‌ കയറി കാണികളെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട് അതി സാഹസികമായി ഗൈമ്സ് ദീപം തെളിച്ച  ഖത്തര്‍ രാജകുമാരനെ .......... 
      നിശ്ചയധാര്‍ദ്യമുന്ടെങ്ങില്‍  എല്ലാം കഴിയും എന്ന് ലോകത്തിനു  കാണിച്ചു കൊടുക്കുകയാണ്  ഖത്തര്‍  !!!!

 കാത്തിരിക്കാം നമുക്ക് ആ മാമാങ്കത്ത്തിനായി ...          
      
 സ്റ്റേദിയങ്ങളുടെ ചിത്രങ്ങള്‍ കണ്ടു തന്നെ നമ്മുടെ  കണ്ണ് തള്ളും ഉറപ്പ് !!!!!!  ലോ താഴെ :---


Tuesday, December 7, 2010

റോഡിലെ അശ്രദ്ധ ....WARNING !!!!!!!! ലോലഹൃദയര്‍ ഇത് കാണരുത് .......

ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു !!!!!!!


.WARNING !!!!!!!! ലോലഹൃദയര്‍ ഇത് കാണരുത് ....... ,,,,,

.WARNING !!!!!!!! ലോലഹൃദയര്‍ ഇത് കാണരുത് .......

WARNING !!!!!!!! ലോലഹൃദയര്‍ ഇത് കാണരുത് .......

.WARNING !!!!!!!! ലോലഹൃദയര്‍ ഇത് കാണരുത് .......

WARNING !!!!!!!! ലോലഹൃദയര്‍ ഇത് കാണരുത് .......

ON : 21-11-2010 {SUNDAY}
O ON : 21-11-2010 {SUNDAY}

Saturday, December 4, 2010

സാമിനാമിന ..ഹെ.ഹെ ഹെ ...വാക്ക വാക്ക .ഹെ.ഹെ.ഹെ .... ദിസ് ടൈം ഫോര്‍ കേരള .!!!!!

      basheermampad.blogspot.com
                                             

കല്‍കത്ത കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഫുട്ബോളിനു ഏറ്റവും കൂടുതല്‍  വളക്കുറുള്ള മണ്ണായ കേരളത്തില്‍ ഈ സീസണിലെ ഫുട്ബോള്‍ മാമാങ്ങത്ത്തിനു  സ്റ്റാര്‍ട്ടിംഗ് വിസില്‍ മുഴങ്ങി കഴിഞ്ഞു ........
    

 ഇനിയങ്ങോട്ടുള്ള  നാളുകളില്‍ മഴ  ചതിച്ചില്ലെങ്ങില്‍ സെവന്‍സ് ,ഇലവന്‍സ്   ഫുബോളിന്‍റെ  ആരവങ്ങളും അലയൊലികളും മാത്രമായിരിക്കും മലബാറില്‍ അങ്ങോളമിങ്ങോളം ...
    
      പുതിയ നിയമങ്ങളും ഫ്ലഡ് ലൈറ്റിന്‍റെ  വെളിച്ചവുമായി കളത്തില്‍ ഇറങ്ങുന്നവര്‍ക്ക് തല്ലലും തലോടലുമായി  കുട്ടികളും കൌമാരക്കാരും പ്രായമായവരും ഒരു പോലെ മുറവിളി കൂട്ടുന്ന 
നല്ലൊരു  ഉത്സവനാളുകളാണ് വരാന്‍ പോകുന്നത് .

       കേരളത്തിലെ  കാല്‍പന്തു കളിയുടെ ഈറ്റില്ലമായ മലപ്പുറത്ത് തന്നെയാണ് കളിക്ക് കിക്കോഫ്‌ മുഴങ്ങിത്തുടങ്ങിയത് ....
   
            മുന്‍ കേരള ടീംക്യാപ്ടനും ഇപ്പോള്‍ എസ്.ബി .ടി .തിരുവനന്തപുരത്തിന്റെ കുന്തമുനയുമായ കേരള ''മറഡോണ'' എന്നറിയപ്പെടുന്ന ആസിഫ് സഹീറിനും  മറ്റൊരു താരമായ സഹോദരന്‍ ഷബീരലിക്കും മുന്‍ ടൈറ്റാനിയം താരവും എന്‍റെ നൈബറുമായ അബ്ദുല്‍ ഹമീദിനും  
അതുപോലോത്ത്ത  മറ്റനേകം ഫുട്ബോള്‍ പ്രതിഭകള്‍ക്കും ജന്മം നല്‍കിയ  എന്‍റെ സ്വന്തം ദേശമായ ''മമ്പാട്''  തന്നെയാണ്  ഇത്തവണത്തെ  'വാക്ക വാക്ക '' ആരംഭിക്കുന്നത്  എന്നൊരു സ്വകാര്യമായ ""അഹങ്കാരം ""കൂടി എനിക്കുണ്ട് ..!!!
  
      മലപ്പുറം എം .എസ്.പി. കമാണ്ടാരായ മുന്‍ ഇന്ത്യന്‍ താരം  യു . ഷറഫലി ഔപചാരികമായി ഉത്ഘാടനം ചെയ്യുന്നതോടെ ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന കായിക മേളക്ക്  കളിക്ക് തിരശീല ഉയരുകയായി .....
    
    കൊയ്ത്തു കഴിഞ്ഞ പാടങ്ങളും കാണുന്ന  പറമ്പുകളുമെല്ലാം  ശരിയാക്കിയെടുത്ത്  ചെറുതും വലുതുമായ ടൂര്‍ണമെന്റുകളും സൌഹൃദ മത്സരങ്ങളും സംഘടിപ്പിച്ചു  കളിയെ നെഞ്ചിലേറ്റി നടക്കുന്നത്  നാട്ടിന്‍ പുറങ്ങളിലൂടെയും പട്ടണങ്ങളിലൂടെയുമുള്ള യാത്രകളില്‍ ഇനി പതിവ് കാഴ്ചയാകും .. !!!!!!